
ബോളിവുഡ് താരദമ്പതികൾ കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നു. 'ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം എത്തിയിരിക്കുന്നു, വളരെയധികം നന്ദിയോടെ ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു' എന്ന കുറിപ്പോടുകൂടിയാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ വിവരം പങ്കുവച്ചത്. 2021 ൽ രാജസ്ഥാനിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.