വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി, പൊലീസ് കേസെടുത്തു

Published : Jul 25, 2022, 02:44 PM IST
വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി, പൊലീസ് കേസെടുത്തു

Synopsis

വിക്കി കൗശല്‍ നല്‍കിയ പരാതിയിൻമേല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു.


ബോളിവുഡ് താര ദമ്പതിമാരായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് അജ്ഞാതന്‍ വധ ഭീഷണി നടത്തിയത്. സംഭവത്തില്‍ വിക്കി കൗശല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മുംബൈ സാന്താക്രൂസ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നുമുണ്ടായിട്ടില്ലെന്ന് സാന്താക്രൂസ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം. ബോളിവുഡ് അന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആര്‍ഭാടപൂര്‍വമായിരുന്നു വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ അതിഥികള്‍ക്ക് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ ഫോട്ടോ എടുക്കാൻ അതിഥികള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല.

വിക്കി കൗശലിന്റെ കത്രീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കായിരുന്നു ക്ഷണം ഉണ്ടായത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു വിവാഹം. വിക്കി കൗശലിന്റയും കത്രീന കൈഫിന്റെയും വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെൻസസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു നടന്നത്.

കത്രീന കൈഫ് നായികയാകുന്ന ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത 'ഫോണ്‍ ഭൂത്' ആണ്. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി  എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന.  കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ശ്രീറാം രാഘവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കത്രീന കൈഫ് ഇപ്പോള്‍ അഭിയിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

Read More : ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’, ഓഗസ്റ്റ് 12 മുതൽ എസ്എസ് ഫ്രെയിംസ് ഒടിടിയിലൂടെ പ്രദർശനത്തിനെത്തും

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും