Vicky Kaushal : 'വിവാഹശേഷമുള്ള ജീവിതം എങ്ങനെ?', വിക്കി കൗശലിന്റെ മറുപടി ഇതാണ്

Published : Jun 05, 2022, 03:36 PM ISTUpdated : Jun 06, 2022, 12:53 PM IST
Vicky Kaushal : 'വിവാഹശേഷമുള്ള ജീവിതം എങ്ങനെ?', വിക്കി കൗശലിന്റെ മറുപടി ഇതാണ്

Synopsis

 ഐഐഎഫ്എയില്‍ മികച്ച നടനുള്ള അവാര്‍ഡ് വിക്കി കൗശലിനാണ് ലഭിച്ചത് (Vicky Kaushal).

അബുദാബിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം(IIFA 2022) അക്കാദമി അവാര്‍ഡ് ഷോയില്‍ വിക്കി കൗശല്‍ തനിച്ചായിരുന്നു എത്തിയത്. ഭാര്യ കത്രീന കൈഫിനെ തനിക്ക് മിസ് ചെയ്യുന്നുന്ന് വിക്കി കൗശല്‍ പറയുന്നു. വിവാഹശേഷമുള്ള ജീവിതം എങ്ങനെ എന്ന് ഷോയില്‍ ചോദിച്ചപ്പോള്‍ വിക്കി കൗശലിന്റെ മറുപടി  മനോഹരമായിരുന്നു . സമാധാനപൂര്‍ണമായി മികച്ച ഒരു ജീവിതം നയിക്കുന്നുവെന്നായിരുന്നു വിക്കി കൗശലിന്റെ മറുപടി.

അവരെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു. അടുത്ത വര്‍ഷം ഐഐഎഫ്എയ്‍ക്ക് ഒരുമിച്ച് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വിക്കി കൗശല്‍ പറഞ്ഞു. വിക്കി കൗശലാണ്  ഐഐഎഫ്എയില്‍ ഇത്തവണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 'സര്‍ദാര്‍ ഉദ്ധം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്കി കൗശല്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യഥാര്‍ഥങ്ങളെ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം എത്തിയ. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു  ഉദ്ധം സിംഗ്. ഉദ്ധം സിംഗിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിച്ചത്. 'സര്‍ദാര്‍ ഉദ്ധം' എന്ന ചിത്രത്തിലെ വിക്കി കൗശലിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിനായി വിക്കി കൗശല്‍ തടി കുറച്ചതും വാര്‍ത്തയായിരുന്നു. പതിമൂന്ന് കിലോ ആണ് ചിത്രത്തിനായി ഭാരം കുറച്ചത് വിക്കി കൌശല്‍.  യുവാവായിട്ടുള്ള ഉദ്ധം സിംഗ് ആയും വിക്കി കൗശല്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. 

കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം. ബോളിവുഡ് അന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആര്‍ഭാടപൂര്‍വമായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികള്‍ മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ അതിഥികള്‍ക്ക് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു.

വിക്കി കൗശലിന്റെ കത്രീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കായിരുന്നു ക്ഷണം ഉണ്ടായത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു വിവാഹം. വിക്കി കൗശലിന്റയും കത്രീന കൈഫിന്റെയും വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെൻസസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു നടന്നത്.

Read More : ആരൊക്കെ ഹീറോ, ആരൊക്കെ സീറോ?, ബിഗ് ബോസ് പ്രേക്ഷകരുടെ തീരുമാനം ഇങ്ങനെയോ?

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ