Vicky Kaushal- Katrina : 'ചായ കുടിച്ച് സിനിമയ്‍ക്ക്', കത്രീന കൈഫ് എവിടെയെന്ന് വിക്കി കൗശലിനോട് ആരാധകര്‍

Web Desk   | Asianet News
Published : Dec 18, 2021, 01:55 PM IST
Vicky Kaushal- Katrina : 'ചായ കുടിച്ച് സിനിമയ്‍ക്ക്', കത്രീന കൈഫ് എവിടെയെന്ന് വിക്കി കൗശലിനോട് ആരാധകര്‍

Synopsis

ഭാര്യ കത്രീന കൈഫ് എവിടെയെന്നാണ് ആരാധകര്‍ വിക്കി കൗശലിനോട്  ചോദിക്കുന്നത്.

ബോളിവുഡ് അടുത്ത കാലത്ത് ഏറ്റവും ചര്‍ച്ച ചെയ്‍ത വിവാഹമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും (Vicky Kaushal- Katrina Kaif wedding). ആഢംബരമായ വിവാഹമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും. വളരെ സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം സംഘടിപ്പിച്ചത്. ഇപ്പോഴിതാ വിക്കി കൗശല്‍ താൻ ഒരു സിനിമയ്‍ക്ക് പോകുന്നുവെന്ന തരത്തില്‍ സൂചിപ്പിച്ച് പങ്കുവെച്ച് ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

വിക്കി കൗശലും കത്രീന കൈഫും വിവാഹം കഴിഞ്ഞയുടൻ സിനിമാ തിരക്കുകളിലേക്കാകും പോകുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കരാര്‍ പ്രകാരമുള്ള സിനിമകള്‍ തീര്‍ക്കാനായിരിക്കും ഇരുവരും പ്രാധാന്യം നല്‍കുക.  ഇതുസംബന്ധിച്ച് വിക്കി കൗശലും കത്രീന കൈഫും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.  വിക്കി കൗശലും കത്രീന കൈഫും ഹണിമൂണ്‍ ആഘോഷത്തിന് യൂറോപ്പിലേക്ക് 60 ദിവസത്തേയ്‍ക്ക് യാത്ര പദ്ധതിയിടുന്നുവെന്നും സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

​എന്തായാലും വിക്കി കൗശല്‍ വീണ്ടും സിനിമയടക്കമുള്ള തിരക്കുകളിലേക്ക് എന്ന് സൂചിപ്പിച്ചിരിക്കുകയാണ്. ചായയുടെയും ക്ലാപ് ബോര്‍ഡിന്റെയും (ഷൂട്ടിംഗാണോ സിനിമ കാണാൻ പോകുകയാണോ എന്ന്  വ്യക്തമാക്കിയിട്ടില്ല) ഓരോ ഇമോജിയും ചേര്‍ത്താണ് തന്റെ സെല്‍പി വിക്കി കൌശല്‍ പങ്കുവെച്ചിരിക്കുന്നത്. ഭാര്യ കത്രീന കൈഫ് എവിടെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

വിക്കി കൗശലിന്റെ കത്രീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കായിരുന്നു ക്ഷണം ഉണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് രഹസ്യ കോഡ് ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മുറിക‍ള്‍ തുറക്കാൻ പോലും രഹസ്യ കോഡ് ഉപയോഗിക്കണമായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു വിവാഹം.

വിവാഹ ശേഷമുള്ള ആചാരത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഹല്‍വയുടെ ഫോട്ടോ കത്രീന കൈഫ് പങ്കുവെച്ചിരുന്നു. മികച്ച ഹല്‍വ എന്ന് വിക്കി കൗശല്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയിരിക്കുന്നു.  വിക്കി കൗശലും കത്രീന കൈഫും ഏറെക്കാലം പ്രണയത്തിലായിരുന്നു. വിക്കി കൌശലും കത്രീന കൈഫും നേരത്തെ ലളിതമായി വിവാഹ നിശ്ചയം നടത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു