കാര്‍ഗില്‍ വിജയദിവസത്തില്‍ വീണ്ടും 'ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക്' തിയേറ്ററില്‍, പ്രതികരണവുമായി വിക്കി കൌശല്‍

By Web TeamFirst Published Jul 26, 2019, 2:44 PM IST
Highlights

കാര്‍ഗില്‍ വിജയദിവസത്തില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുന്നത് ആദരവാണെന്ന്  ചിത്രത്തിലെ നായകൻ വിക്കി കൌശല്‍ പറയുന്നു.

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ പ്രമേയമായി ഒരുക്കിയ ചിത്രമാണ് ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക്. ചിത്രം വൻ വിജയമാണ് സ്വന്തമാക്കിയത്. ചിത്രം വീണ്ടും റിലീസ് ചെയ്യുകയാണ് ഇന്ന്. കാര്‍ഗില്‍ വിജയദിവസത്തിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. മഹാരാഷ്‍ട്രയില്‍ 500ഓളം തിയേറ്ററുകളിലാണ് ചിത്രം സൌജന്യമായി പ്രദര്‍ശിപ്പിക്കുന്നത്.

കാര്‍ഗില്‍ വിജയദിവസത്തില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുന്നത് ആദരവാണെന്ന്  ചിത്രത്തിലെ നായകൻ വിക്കി കൌശല്‍ പറയുന്നു.  ചിത്രം 500ഓളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാൻ തീരുമാനമെടുത്തതില്‍ മഹാരാഷ്‍ട്ര മുഖ്യമന്ത്രിയും സര്‍ക്കാരിനും നന്ദിയും രേഖപ്പെടുത്തുന്നുവെന്ന് വിക്കി കൌശാല്‍ പറയുന്നു.

കാര്‍ഗില്‍ വിജയ ദിവസത്തിന്റെ ആഘോഷങ്ങളുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ ആദിത്യയും പറഞ്ഞിരുന്നു. മഹാരാഷ്‍ട്രയില്‍ 500 പ്രദേശങ്ങളില്‍ ചിത്രം പ്രര്‍ശിപ്പിക്കാൻ മുഖ്യമന്ത്രി എടുത്ത തീരുമാനം വലിയ സന്തോഷം നല്‍കുന്നുവെന്നും ആദിത്യ പറയുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടിയുള്ള സേവനത്തില്‍ കൈകോര്‍ക്കാൻ പ്രചോദനം നല്‍കുന്നതാണ് ചിത്രമെന്ന് കരുതുന്നതായും ആദിത്യ പറഞ്ഞു. വിക്കി കൌശാല്‍ നായകനായ ചിത്രം  342 കോടി രൂപയാണ് നേടിയത്. യാമി ഗൌതം ആണ് ചിത്രത്തില്‍ നായികയായത്.

click me!