ആനന്ദ് തിവാരിക്കൊപ്പം വിക്കി കൗശല്‍, ചിത്രം പ്രഖ്യാപിച്ചു

Published : Feb 04, 2023, 03:29 PM IST
ആനന്ദ് തിവാരിക്കൊപ്പം വിക്കി കൗശല്‍, ചിത്രം പ്രഖ്യാപിച്ചു

Synopsis

ആനന്ദ് തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം.

വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ആനന്ദ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃപ്‍തി ദിമ്രി ആണ് നായിക. ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 25നായിരിക്കും.

 മികച്ച ഒരു ഭര്‍ത്താവാണ് താൻ എന്ന് കരുതില്ലെന്ന് അടുത്തിടെ വിക്കി കൗശല്‍ പറഞ്ഞത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എല്ലാം തികഞ്ഞത് എന്നത് ഒരു മരീചിക പോലെയാണ്. ഒരുതരത്തിലും ഞാൻ സമ്പൂര്‍ണനല്ല. ഒരു ഭര്‍ത്താവ്, മകൻ, നടൻ സുഹൃത്ത്  എന്നിങ്ങനെ ഒരു തരത്തിലും താൻ പൂര്‍ണനല്ല. നമ്മള്‍ മികച്ചതാണ് എന്ന് കരുതും എങ്കിലും ഒരിക്കലും അവിടെ എത്താനാകില്ല. ഞാൻ മികച്ച ഒരു ഭര്‍ത്താവാണെന്ന് ഒരിക്കലും കരുതുന്നില്ല. എന്നെക്കൊണ്ടാകും വിധം മികച്ച ഭര്‍ത്താവാകാനാണ് താൻ ശ്രമിക്കുന്നതെന്നും വിക്കി കൗശല്‍ പറഞ്ഞിരുന്നു.

നടി കത്രീന കൈഫിന് ഒപ്പമുള്ള വിവാഹ ജീവിതം എങ്ങനെയാണെന്നും വിക്കി കൗശല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഒരു പങ്കാളിയുണ്ടാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാൻ കഴിയുമെന്നാണ് വിക്കി കൗശല്‍ പറഞ്ഞത്. ഞാൻ അവിവാഹിതനായ കാലത്തേക്കാള്‍ കാര്യങ്ങള്‍ വിവാഹിതനായപ്പോള്‍ പഠിച്ചുവെന്ന് കരുതുന്നു. മറ്റൊരാളുടെ വീക്ഷണം എങ്ങനെ മനസിലാക്കുന്നു എന്നത് മനോഹരമാണ്. അത് വ്യക്തിയെന്ന് നിലയില്‍ നിങ്ങളെ യഥാര്‍ഥത്തില്‍ വളരാൻ സഹായിക്കുന്നുവെന്നും വിക്കി കൗശല്‍ പറയുന്നു.

ലക്ഷ്‍മണ്‍ ഉതേകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്കി കൗശല്‍ നായകനായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്. സാറാ അലി ഖാൻ ആണ് ചിത്രത്തില്‍ നായിക. വിക്കി കൗശല്‍ ചിത്രത്തിന് പേരിട്ടിട്ടില്ല. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്.

Read More: അജിത്തിന്റെ പേര് നീക്കം ചെയ്‍തു, സംവിധായകൻ വിഘ്‍നേശ് ശിവൻ 'എകെ 62'ന് ഒപ്പമില്ല

PREV
Read more Articles on
click me!

Recommended Stories

'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ
കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം