വിക്കി കൗശലിന് പുതിയ ചിത്രത്തില്‍ കോടികള്‍ പ്രതിഫലം, നായികയേക്കാളും 9 മടങ്ങ്

Published : Nov 30, 2023, 11:56 PM IST
വിക്കി കൗശലിന് പുതിയ ചിത്രത്തില്‍ കോടികള്‍ പ്രതിഫലം, നായികയേക്കാളും 9 മടങ്ങ്

Synopsis

വിക്കി കൗശലിന് പുതിയ ചിത്രത്തില്‍ കോടികള്‍ എന്ന് റിപ്പോര്‍ട്ട്.

വിക്കി കൗശല്‍ നായകനായി എത്തുന്ന ചിത്രം സാം ബഹദുര്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. വലിയ മേയ്‍ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തുന്നത്. ഡിസംബര്‍ ഒന്നിനാണ് റിലീസ്. വിക്കി കൗശലിന് സാം ബഹദുര്‍ സിനിമയില്‍ ലഭിക്കുന്ന പ്രതിഫലമാണ് ആരാധകരുടെ ചര്‍ച്ച.

വിക്കി കൗശലിന്റെ പ്രതിഫലം 10 കോടി രൂപയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നായിക സാന്യ മല്‍ഹോത്രയ്‍ക്കാകട്ടെ ഒരു കോടി രൂപ മാത്രമാണ് പ്രതിഫലമായി ലഭിക്കുക.സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ.

സാന്യ മല്‍ഹോത്ര നായികയായി എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്‍ക്ക്, ജസ്‍കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹൻ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിൻസണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്‍ടൻ, ടഷി, നീരജ്, വികാസ് ഹൃത്, അലക്സാണ്ടര്‍ ബോബ്‍കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും മേഘ്‍ന ഗുല്‍സാറിന്റെ സംവിധാനത്തില്‍ വേഷമിടുന്നു. ജയ് ഐ പട്ടേലിന്റെ ഛായാഗ്രാഹണത്തിലുള്ള ചിത്രത്തിൻ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ഫാത്തിമ സന ഷെയ്‍ഖ് വേഷമിടുന്നത്. റോണി സ്‍ക്ര്യൂവാല നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസര്‍ അങ്കിത്, ബന്റൂ ഖന്ന, വിക്കി മഖു, അമിത് മേഹ്‍ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ പഷണ്‍ ജാല്‍, പോസ്റ്റര്‍ പ്രൊഡ്യൂസര്‍ സഹൂര്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ പ്രഫുല്‍ ശര്‍മ, രവി തിവാരി എന്നിവരാണ്. വിക്കി കൗശലിന്റെ പുതിയ ചിത്രത്തിന്റെ സംഗീതം ശങ്കര്‍ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ്.

ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ ഇന്ത്യയെ പക്കിസ്ഥാന് എതിരെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ലഭിച്ചു. എന്തായാലും സാം മനേക്ഷായുടെ ജീവിതം സിനിമയില്‍ എങ്ങനെയായിരിക്കും ചിത്രീകരിക്കുക എന്നതിന്റെ ആകാംക്ഷയിലാണ് വിക്കി കൗശലിന്റെ ആരാധകര്‍.

Read More: വിക്കി കൗശലിന്റെ സാം ബഹദുര്‍, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

7 വർഷം ശ്വസിക്കാനായില്ല, കൂട്ടായി ഓക്സിജൻ സിലിണ്ടർ, 19 ലക്ഷം മുടക്കി ശ്വാസകോശം മാറ്റി; എന്നിട്ടും നടി രശ്മിയെ രക്ഷിക്കാനായില്ല
അനശ്വരയെ കണ്ടുപഠിക്കണം, തമിഴ്‍നാട്ടില്‍ കളക്ഷനില്‍ ആ നിര്‍ണായക സംഖ്യ മറികടന്നു