വിദ്യാ ബാലന്റെ ശകുന്തളാ ദേവിയും കീര്‍ത്തി സുരേഷിന്റെ പെൻഗ്വിനും ഓണ്‍ലൈൻ റിലീസിന്

By Web TeamFirst Published May 15, 2020, 2:03 PM IST
Highlights

വിദ്യാ ബാലനും കീര്‍ത്തി സുരേഷും നായികയാകുന്ന സിനിമകള്‍ ഓണ്‍ലൈൻ റിലീസിന്.

കൊവിഡ് 19നെ പ്രതിരോധിക്കുകയാണ് രാജ്യം. ലോക്ക് ഡൗണിലുമാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. നിത്യവേതന തൊഴിലാളികളുടെ ജീവിതം ബുദ്ധമുട്ടിലാണ്. സിനിമാ മേഖലയിലും വലിയ അനിശ്ചിതത്വമാണ്. തിയറ്ററുകള്‍ വളരെക്കാലമായി അടച്ചുപൂട്ടിയിട്ട്. ഒട്ടേറെ സിനിമകള്‍ റിലീസിനായി കാത്തിരിക്കുന്നു. എപ്പോഴാകും തിയറ്ററുകള്‍ തുറക്കുകയെന്നും റിലീസ് ചെയ്യുകയെന്നും ഒരു ഉറപ്പുമില്ല. ഇപ്പോഴിതാ കൂടുതല്‍ സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ജയസൂര്യയുടെ സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസ് ചെയ്യുന്നത് വിവാദത്തിന് കാരണമായിട്ടുണ്ട്. തിയറ്ററര്‍ ഉടമകള്‍ രംഗത്ത് എത്തിയതാണ് കാരണം. വിദ്യാ ബാലന്റെ ആരാധകര്‍ കാത്തിരുന്ന ശകുന്തളാ ദേവിയും ഓണ്‍ലൈൻ റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്ന് അറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം പറയുന്ന ചിത്രമാണ് വിദ്യാ ബാലൻ നായികയായി ഒരുങ്ങിയത്. മലയാളിയായ അനു മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ആമസോണില്‍ റിലീസ് ചെയ്യും. വലിയ മേയ്‍ക്കോവറിലാണ് ചിത്രത്തില്‍ വിദ്യാ ബാലൻ എത്തുന്നത്. ഗണിതശാസ്‍ത്രജ്ഞയായും എഴുത്തുകാരിയായും പേരുകേട്ട ശകുന്തളാ ദേവിയായിട്ട് വിദ്യാ ബാലൻ അഭിനയിക്കുന്നു. ശകുന്തള ദേവിയായി വിദ്യാ ബാലൻ എത്തുമ്പോള്‍ ആരാധകരും ആകാംക്ഷയിലാണ്. അതേസമയം മലയാളിയായ കീര്‍ത്തി സുരേഷ് അഭിനയിക്കുന്ന തമിഴ് ചിത്രം പെൻഗ്വിനും ആമസോണില്‍ റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി അറിയിച്ചു. ഈശ്വര്‍ കാര്‍ത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

click me!