മലയാളത്തില്‍ സജീവമാകുവാൻ "വിദ്യാസാഗര്‍". തിരിച്ചുവരവ് സുഗീത് ചിത്രത്തിലൂടെ

Published : Jul 28, 2019, 11:26 AM ISTUpdated : Jul 28, 2019, 11:29 AM IST
മലയാളത്തില്‍ സജീവമാകുവാൻ "വിദ്യാസാഗര്‍". തിരിച്ചുവരവ്  സുഗീത് ചിത്രത്തിലൂടെ

Synopsis

ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിനാണ് മലയാളത്തില്‍ അവസാനമായി വിദ്യാസാഗര്‍ സംഗീതം ഒരുക്കിയത്  

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകുവാൻ ഒരുങ്ങി സംഗീത സംവിധായകൻ വിദ്യാസാഗര്‍. ഓർഡിനറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സുഗീതിന്റെ പുതിയ ചിത്രത്തിലൂടെയാണ് വിദ്യാസാഗറിന്‍റെ തിരിച്ചുവരവ്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. സുഗീത് സംവിധാനം ചെയ്ത ഓർഡിനറിക്കും 3ഡോട്സിനും വിദ്യാസാഗർ സംഗീതം ഒരുക്കിയിരുന്നു.  സത്യൻ അന്തിക്കാട് ഒരുക്കിയ  ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിനാണ് മലയാളത്തില്‍ അവസാനമായി വിദ്യാസാഗര്‍ സംഗീതം  ഒരുക്കിയത്. അഴകിയ രാവണൻ എന്ന കമല്‍ ചിത്രത്തിലൂടെയാണ് വിദ്യാസാഗര്‍ മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. ഉസ്താദ്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്‌ലഹേം, വർണ്ണപ്പകിട്ട്, നിറം, തുടങ്ങി അറുപതോളം മലയാളം ചിത്രങ്ങൾക്ക് വിദ്യാസാഗർ സംഗീതം നൽകിയിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

1000 കോടി പടത്തിന് മുന്‍പ് ആ ചിത്രം! ആഗോള പ്രേക്ഷകരെ ലക്ഷ്യമാക്കി റിലീസിന് രാജമൗലി
ഭാവനയുടെ 90-ാം ചിത്രം; 'അനോമി' ഉടന്‍ തിയറ്ററുകളിലേക്ക്