'വിഘ്‍നേശ് ശിവന്റെ സ്‍നേഹ ചുംബനം', ഫോട്ടോ പങ്കുവെച്ച് നയൻതാര

Published : Jul 13, 2024, 06:58 PM IST
'വിഘ്‍നേശ് ശിവന്റെ സ്‍നേഹ ചുംബനം', ഫോട്ടോ പങ്കുവെച്ച് നയൻതാര

Synopsis

വിഘ്‍നേശ് ശിവന്റെയും നടി നയൻതാരയുടെയും ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. സിനിമാ മേഖലയില്‍ നിന്നടക്കമുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിനെത്തിയ നയൻതാരയും വിഘ്‍നേശ് ശിവന്റെയും ഫോട്ടോയും ഹിറ്റായിരിക്കുകയാണ്. നയൻതാരയാണ് ഭര്‍ത്താവ് വിഘ്‍നേശ് ശിവനൊന്നിച്ചുള്ള ഫോട്ടോ പങ്കെടുത്തത്.

നയൻതാര നായികയായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. അന്നപൂരണിയില്‍ നയൻതാര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു നയൻതാരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്‍ണ സംവിധാനം ചെയ്‍തതാണ് അന്നപൂരണി.

നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.
ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയായിരുന്നു. ഫോട്ടോയില്‍ കൗതുകം നിറച്ച കാരണവുതായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിലാണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകും.

ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പെട്ടെന്നാണ് വലിയ ഹിറ്റായി മാറിയും സിനിമാ പ്രവര്‍ത്തകര്‍ ചര്‍ച്ചയാക്കിയതും ശ്രദ്ധയാകര്‍ഷിച്ചതും. നടി എന്ന നിലയില്‍ നിന്ന് സംവിധായികയായി മാറാൻ ഒരുങ്ങുകയാണോ നയൻതാര എന്നാണ് കമന്റായി ആരാധകര്‍ എഴുതുന്നത്. അങ്ങനെയങ്കില്‍ അതൊരു സര്‍പ്രൈസ് തീരുമാനമായിരിക്കുമെന്നും ഫോട്ടോ കണ്ട ആരാധകര്‍ അഭിപ്രായപ്പെടുന്നു. നയൻതാര നായികയായി വേഷമിടുന്ന മണ്ണാങ്കട്ടിയുടെ സംവിധാനം ഡ്യൂഡ് വിക്കി നിര്‍വഹിക്കുമ്പോള്‍ ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനുമാണ്.

Read More: സീനിയേഴ്‍സും ഞെട്ടി, രാം ചരണ്‍ വാങ്ങിക്കുന്നത് വൻ പ്രതിഫലം, തുക പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍