അജിത്തിന്റെ പേര് നീക്കം ചെയ്‍തു, സംവിധായകൻ വിഘ്‍നേശ് ശിവൻ 'എകെ 62'ന് ഒപ്പമില്ല

Published : Feb 04, 2023, 10:10 AM IST
അജിത്തിന്റെ പേര് നീക്കം ചെയ്‍തു, സംവിധായകൻ വിഘ്‍നേശ് ശിവൻ 'എകെ 62'ന് ഒപ്പമില്ല

Synopsis

അജിത്തിന്റെ പേര് നീക്കം ചെയ്‍തതോടെ ചിത്രത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ സ്ഥിരീകരണമായി.  

തമിഴകത്ത് ഏറ്റവും ആരാധകുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത്. അതുകൊണ്ടുതന്നെ വിഘ്നേശ് ശിവന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അജിത്ത് നായകനായിട്ടുള്ള 'എകെ 62' വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. എന്നാല്‍ വിഘ്‍നേശ് ശിവനായിരിക്കില്ല അജിത്ത് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുകയാണ്.

എന്തായാലും അജിത്തിന്റെ അറുപത്തിരണ്ടാം ചിത്രം സംവിധാനം ചെയ്യുക വിഘ്‍നേശ് ശിവനായിരിക്കില്ല എന്ന് വ്യക്തമായിരിക്കുകയാണ്. വിഘ്നേശ് ശിവൻ അജിത്ത് ചിത്രം തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് ഇക്കാര്യം ഉറപ്പായത്. എന്തുകൊണ്ടാണ് വിഘ്‍നേശ് ശിവൻ അജിത്ത് ചിത്രത്തില്‍ നിന്ന് മാറിയതെന്ന് വ്യക്തമല്ല. അറ്റ്‍ലി അജിത്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യും എന്ന് വാര്‍ത്തകളുണ്ട്.

അജിത്ത് നായകനായി ഏറ്റവും പ്രദര്‍ശനത്തിനെത്തിയ ചിത്രം 'തുനിവാ'ണ്. അജിത്തിന്റെ 'തുനിവി'ന്റെ സ്‍ട്രീമിംഗ് നെറ്റ്‍ഫ്ലിക്സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്‍ജു വാര്യര്‍ നായികയായ 'തുനിവ്' സംവിധാനം ചെയ്‍തത് എച്ച് വിനോദാണ്.
 
അജിത്ത് നായകനായി അഭിനയിക്കുന്ന ഒട്ടേറെ ചിത്രങ്ങളെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: കുതിപ്പ് തുടര്‍ന്ന് 'പഠാൻ', ഷാരൂഖ് ചിത്രം ഇതുവരെ നേടിയത്

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു