
ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിന്‍റെ അടുത്ത പടം. എച്ച്.വിനോദുമായി കഴിഞ്ഞ മൂന്ന് ചിത്രങ്ങളില്‍ സഹകരിച്ച അജിത്ത് പുതിയ സംവിധായകനുമായി എത്തും എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം വിഘ്നേശ് ശിവന്‍ ആയിരിക്കും 'എകെ62' സംവിധാനം ചെയ്യുക എന്നാണ് പ്രചരിച്ച വാര്‍ത്ത.
എന്നാല്‍ തമിഴ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം 'എകെ62' സംവിധാനം ചെയ്യുന്നതില്‍ നിന്നും വിഘ്നേശ് പുറത്തായി എന്നാണ് വിവരം. തിരക്കഥ അജിത്തിന് ഇഷ്ടപ്പെടാത്തതാണ് കാരണം. മഗിഴ് തിരുമേനിയായിരിക്കും 'എകെ62' സംവിധാനം ചെയ്യുക എന്നാണ് വിവരം. ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ചെയ്ത കലഗ തലൈവൻ എന്ന ഉദയനിദി സ്റ്റാലിന്‍ നായകനായ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. മഗിഴ് പറഞ്ഞ കഥ അജിത്തിന് ഇഷ്ടപ്പെട്ടുവെന്നും ഉടന്‍ ചിത്രം തുടങ്ങനാണ് പദ്ധതിയെന്നുമാണ് വിവരം.
അതേ സമയം ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായിരിരുന്നു അജിത്തിനെ നായകനാക്കി വിഘ്‍നേശ് ശിവൻ ഒരുക്കാനിരുന്നത്. ചിത്രം ജനുവരിയില്‍ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നെങ്കിലും തുനിവിന്‍റെ വിജയത്തിന് ശേഷം അജിത്ത് ഒരു അവധിക്ക് പോവുകയായിരുന്നു. ഒപ്പം അജിത്ത് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് കഥവീണ്ടും കേട്ട അജിത്ത് കഥയില്‍ തൃപ്തനായില്ല എന്നാണ് വിവരം. ഇതോടെ നേരത്തെ കേട്ട മഗിഴിന്‍റെ ചിത്രം 'എകെ62'ല്‍ തുടങ്ങാന്‍ പോകുന്നുവെന്നാണ് വിവരം.
അതേ സമയം #JusticeforVigneshShivan എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിംഗ് ആകുകയാണ്. യൂറോപ്പില്‍ അവധിയില്‍ ആയിരിക്കുമ്പോള്‍ തന്നെയാണ് തിരുത്തിയ കഥ അജിത്ത് കേട്ടതെന്നും അജിത്ത് കഥയില്‍ തൃപ്തിയില്ല എന്ന് അറിയിച്ചുവെന്നുമാണ് വിവരം. അതേ സമയം അജിത്തിനെ നേരിട്ടുകണ്ട് വീണ്ടും അവസരം നേടാന്‍ വിഘ്‍നേശ് ലണ്ടനിലേക്ക് പോയെന്നും. അജിത്തിനെ കണ്ടുവെന്നും വിവരമുണ്ട്. എന്നാല്‍ ഇതിന്‍റെ ഫലം എന്താണെന്ന് വ്യക്തമല്ല.
അതേ സമയം 'എകെ62' ഡയറക്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ പിന്നീട് അജിത്ത് വിഘ്നേശ് പടം നടക്കുമോ എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല. എകെ 62 നിര്‍മ്മിക്കാന്‍ ഇരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസാണ്. ഇവര്‍ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ നടത്തിയിട്ടില്ല. അജിത്തിനെ കൂടാതെ അരവിന്ദ് സ്വാമി, സന്താനം എന്നിങ്ങനെ വന്‍താര നിര 'എകെ62' എന്ന വിഘ്നേശ് ചിത്രത്തില്‍ ഉണ്ടാകുമെന്നായിരുന്നു നേരത്തെ വന്ന വിവരം.
വമ്പൻ അപ്‍ഡേറ്റ്, അജിത്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യാൻ അറ്റ്‍ലീ
കമല്‍ഹാസന് മാത്രമേ എന്റെ സിനിമ മോശമാണെന്ന് പറയാൻ യോഗ്യതയുള്ളൂ: അല്‍ഫോണ്‍സ് പുത്രൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ