ഷാനവാസ് വെന്റിലേറ്ററിലാണ്, ഹൃദയമിടിപ്പുണ്ട്; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിജയ് ബാബു‌‌‌

By Web TeamFirst Published Dec 23, 2020, 2:51 PM IST
Highlights

മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയും ചിത്രത്തിന്റെ സംവിധായകനാണ് ഷാനവാസ്. സിനിമയുടെ തിരക്കഥയും ഷാനവാസ് തന്നെയായിരുന്നു. 

സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി വിജയ് ബാബു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും വിജയ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

‘ഷാനവാസ് ഇപ്പോഴും വെന്റിലേറ്റർ പിന്തുണയിലാണ്. അവന്റെ ഹൃദയം ഇപ്പോഴും സ്പന്ദിക്കുന്നു .... അവനുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഒരു അത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതനുസരിച്ച് അപ്‌ഡേറ്റ് ചെയ്യും. ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്‘ എന്നാണ് വിജയ് ബാബു കുറിച്ചത്. 

Shanavas is still on ventilator support . His heart is still beating .... request all to pls pray for him . We are still hoping for a miracle . Shall update accordingly ... Pls do not post wrong information .

Posted by Vijay Babu on Tuesday, 22 December 2020

മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയും ചിത്രത്തിന്റെ സംവിധായകനാണ് ഷാനവാസ്. സിനിമയുടെ തിരക്കഥയും ഷാനവാസ് തന്നെയായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുന്നത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയില്‍ എത്തിക്കുന്ന വഴി രക്തസ്രാവമുണ്ടായി. 

എഡിറ്ററായി സിനിമ രംഗത്ത് എത്തിയ സംവിധായകനാണ് ഷാനവാസ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു. 

സൂഫിയും സുജാതയും എന്ന ചിത്രത്തിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മ്മിച്ചത്.

click me!