അർജുൻ റെഡ്ഡി 'ഫുള്‍ കട്ട്' ഇറക്കണം : സംവിധായകനോട് വിജയ് ദേവരകൊണ്ടയുടെ ആവശ്യം, മറുപടി

Published : Aug 26, 2024, 07:50 AM IST
അർജുൻ റെഡ്ഡി 'ഫുള്‍ കട്ട്' ഇറക്കണം : സംവിധായകനോട് വിജയ് ദേവരകൊണ്ടയുടെ ആവശ്യം, മറുപടി

Synopsis

അർജുൻ റെഡ്ഡി റിലീസ് ചെയ്തിട്ട് 7 വർഷം പിന്നിട്ടതിന്റെ ആഘോഷത്തിൽ, സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ചിത്രത്തിന്റെ 'ഫുൾ കട്ട്' പതിപ്പ് പുറത്തിറക്കണമെന്ന് വിജയ് ദേവരകൊണ്ട ആവശ്യപ്പെട്ടു.

ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയുടെയും സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെയും കരിയര്‍ മാറ്റിമറിച്ച ചിത്രം അർജുൻ റെഡ്ഡി തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും വൻ വിജയമാവുകയും ചെയ്തിട്ട് 7 വർഷം കഴിഞ്ഞു. അതിന്‍റെ വാർഷികത്തിൽ എക്‌സിൽ വിജയ് ദേവരകൊണ്ടയും, സന്ദീപ് റെഡ്ഡി വംഗയും പോസ്റ്റുകള്‍ ഇട്ടിരുന്നു.

എക്‌സില്‍ അർജുൻ റെഡ്ഡി നിര്‍മ്മാണ സമയത്തെ ചിത്രങ്ങൾ പങ്കുവെച്ച വിജയ് ദേവരകൊണ്ട. ചിത്രത്തിന്‍റെ പത്താം വാർഷികത്തിൽ അർജുൻ റെഡ്ഡിയുടെ 'ഫുൾ കട്ട്' റിലീസ് ചെയ്യാൻ സന്ദീപിനോട് ആവശ്യപ്പെട്ടു. വിജയ് ദേവരകൊണ്ട എഴുതിയത് ഇങ്ങനെയാണ് “ജനങ്ങൾക്ക് 10 വർഷത്തെ വാർഷികത്തിന് സന്ദീപ് വംഗ അർജുൻറെഡ്ഡി ഫുൾ കട്ട്' നൽകണം. അർജുൻ റെഡ്ഡി  ഇതിനകം 7 വർഷമാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷത്തെ പോലെ നിരവധി നിമിഷങ്ങൾ ഓർക്കുക. 

സിനിമയുടെ വാർഷികത്തിൽ വിജയ്‌ ദേവരകൊണ്ടയെ മിസ് ചെയ്യുന്നു എന്നാണ് ഈ എക്സ് പോസ്റ്റിന് അർജുൻ റെഡ്ഡി സംവിധായകന്‍ സന്ദീപ് മറുപടി നൽകിയത്. “വിജയ്.... തീർച്ചയായും പത്താം വാർഷികത്തിന് ഞങ്ങൾക്ക് ഇത് ചെയ്യണം. ഇന്ന് നിങ്ങളെ കൂടുതൽ മിസ് ചെയ്യുന്നു" എന്നായിരുന്നു മറുപടി. 

അർജുൻ റെഡ്ഡി ഇപ്പോൾ 3 മണിക്കൂറും 2 മിനിറ്റും ഉള്ള ചിത്രമാണ്.  അർജുൻ റെഡ്ഡിയുടെ 'ഫുൾ കട്ട്'  4 മണിക്കൂറിലധികം ദൈർഘ്യമുള്ളതാണ്. സിബിഎഫ്‌സി ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയപ്പോൾ, ബോർഡ് തന്‍റെ 'സർഗ്ഗാത്മക പോരാട്ടം നിസ്സാരമായി' എടുത്തതായി സന്ദീപ് അന്ന് പ്രസ്താവിച്ചിരുന്നു. പുതുമുഖങ്ങളെ ഉൾപ്പെടുത്തി നിർമ്മിച്ച ഒരു സിനിമ, 2017-ൽ പുറത്തിറങ്ങിയപ്പോൾ റെക്കോർഡുകൾ തകർക്കുകയും ബോക്‌സ് ഓഫീസിൽ 50 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു. തമിഴിലേക്കും ഹിന്ദിയിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. അർജുൻ റെഡ്ഡിയിൽ വിജയിയെ കൂടാതെ ശാലിനി പാണ്ഡെ, രാഹുൽ രാമകൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

'മുഞ്ജ്യ' ഒടുവില്‍ ഒടിടിയില്‍: 30 കോടി മുടക്കി 132 കോടി നേടിയ 'സൂപ്പര്‍ നാച്യൂറല്‍' പടം ഹോട്ട്സ്റ്റാറില്‍

വേദ ബോക്സോഫീസില്‍ വീണു; നിരാശയില്ലെന്നും, അഭിമാനമുണ്ടെന്നും ജോൺ എബ്രഹാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'വളരെ നന്ദി.., വീട് വച്ചവരെയോ സ്ഥലം തന്നവരെയോ ഞാൻ ഇച്ഛിപ്പോന്ന് പറഞ്ഞിട്ടില്ല': കിച്ചു സുധി
'ചരിത്രത്തിലെ ഏറ്റവും വലിയ മൾട്ടിസ്റ്റാർ ചിത്രം'; 'ധുരന്ദർ 2' വിനെ കുറിച്ച് രാം ഗോപാൽ വർമ്മ