'അങ്ങനെ ഞങ്ങടെ ചെക്കന്റെ 28കെട്ട് കഴിഞ്ഞു', വിശേഷങ്ങളുമായി ദേവികയും വിജയ്‍യും

Published : Apr 09, 2023, 03:54 PM IST
'അങ്ങനെ ഞങ്ങടെ ചെക്കന്റെ 28കെട്ട് കഴിഞ്ഞു', വിശേഷങ്ങളുമായി ദേവികയും വിജയ്‍യും

Synopsis

ദേവികയുടെയും വിജയ്‍യുടെയും കുഞ്ഞിന്റെ 28കെട്ടിന്റെ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ ദമ്പതിമാരാണ് ദേവിക നമ്പ്യാരും വിജയ് മാധവും. ഒരുമിച്ച് പാട്ട് പാടിക്കൊണ്ടും പാചകം ചെയ്‍തുകൊണ്ടും രണ്ട് പേരും സ്ഥിരം യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും എത്തിയിരുന്നു. ദേവികയുടെ ഗര്‍ഭകാല വിശേഷങ്ങളും പ്രസവിച്ചതും എല്ലാം വിജയ് ചാനലിലൂടെ പങ്കുവച്ചിരുന്നു. നായികയ്‌ക്കൊപ്പം ലേബര്‍ റൂമില്‍ കയറിയപ്പോള്‍ ഉണ്ടായ അനുഭവവും വിജയ് പങ്കുവച്ചിരുന്നു.

പിന്നീട് കുഞ്ഞിനെ കുളിപ്പിക്കുന്നതും കളിപ്പിക്കുന്നതുമെല്ലാം താരങ്ങളുടെ വ്ളോഗിലൂടെ പ്രേക്ഷകർ ആസ്വദിച്ചിരുന്നു. ഇപ്പോഴിതാ,  തങ്ങളുടെ കുഞ്ഞിന്റെ 28 ചടങ്ങ് നടത്തിയതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഇരുവരും. അങ്ങനെ ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു. ചെറിയ രീതിയിൽ വീട്ടിൽ വെച്ച് നടത്തിയ ഒരു ചടങ്ങാണ്. കുറച്ചു ബന്ധുക്കളും അടുത്തുള്ള സുഹൃത്തുക്കളും ദൈവാനുഗ്രഹം കൊണ്ട് എല്ലാം വളരെ നന്നായി കഴിഞ്ഞു. എല്ലാരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒരുപാടു സന്തോഷം എന്നായിരുന്നു വിജയ് കുറിച്ചത്. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

ചരട് കെട്ടുന്നതിനിടെ കുടുംബാംഗങ്ങള്‍ നിര്‍ദേശം കൊടുക്കുന്നുണ്ടായിരുന്നു. കാലിലും കഴുത്തിലും കൈയ്യിലുമെല്ലാം സ്വര്‍ണ്ണാഭരണവും അണിയിച്ചിരുന്നു. ഇതുകൊണ്ട് എനിക്കൊരു ബിസിനസ് തുടങ്ങാനുണ്ടെന്നായിരുന്നു വിജയിന്റെ കമന്റ്. ആശംസകൾക്ക് പുറമേ കുഞ്ഞിന്റെ പേരാണ് ആരാധകർ അന്വേഷിക്കുന്നത്.

കൊവിഡ് കാലത്താണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. തുടക്കം തൊട്ടേ വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടായിരുന്നു. വീഡിയോ നിര്‍ത്തരുതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. 2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണ് വിജയ് മാധവ് പ്രശസ്‍തനാകുന്നത്. പിന്നീട് വിജയ് സംഗീതസംവിധാന രംഗത്തേയ്ക്ക് കടക്കുകയായിരുന്നു.

Read More: 'ത തവളയുടെ ത' റിലീസിനൊരുങ്ങുന്നു

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ