ഓഡിയോ ലോഞ്ച് ഇല്ലെങ്കിലെന്ത്? ട്രെയ്‍ലര്‍ റിലീസ് തിയറ്ററുകളില്‍ ആഘോഷമാക്കി വിജയ് ആരാധകര്‍: വീഡിയോ

Published : Oct 05, 2023, 08:39 PM IST
ഓഡിയോ ലോഞ്ച് ഇല്ലെങ്കിലെന്ത്? ട്രെയ്‍ലര്‍ റിലീസ് തിയറ്ററുകളില്‍ ആഘോഷമാക്കി വിജയ് ആരാധകര്‍: വീഡിയോ

Synopsis

വിജയിയുടെ സിനിമകളുടെ ട്രെയ്‍ലര്‍ റിലീസ് തിയറ്ററുകളില്‍ തന്നെ ആഘോഷമാക്കുന്ന പതിപ്പ് ഫാന്‍സ് ഗ്രൂപ്പുകള്‍ക്ക് ഉണ്ട്

കോളിവുഡില്‍ നിന്ന് അടുത്ത് വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകരുടെ കാത്തിരിപ്പ് ഏറ്റവും ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് ലിയോ. വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ലോകേഷിന്‍റെ സംവിധാനത്തില്‍ വിജയ് ഒരിക്കല്‍ക്കൂടി നായകനാവുന്ന ചിത്രം എന്നതുമാണ് ഈ പ്രേക്ഷകാവേശത്തിന് കാരണം. പ്രഖ്യാപനസമയം മുതല്‍ ഈ പ്രോജക്റ്റ് സംബന്ധിച്ച ഓരോ അപ്ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിന് സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് അനുമതി നിഷേധിച്ചത് വിജയ് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ റിലീസ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

വിജയിയുടെ സിനിമകളുടെ ട്രെയ്‍ലര്‍ റിലീസ് തിയറ്ററുകളില്‍ തന്നെ ആഘോഷമാക്കുന്ന പതിപ്പ് ഫാന്‍സ് ഗ്രൂപ്പുകള്‍ക്ക് ഉണ്ട്. ചെന്നൈയിലെ രോഹിണി തിയറ്ററിലാണ് ആരാധകര്‍ ഏറ്റവുമധികം എത്താറ്. എന്നാല്‍ ഇത്തവണ തിയറ്റര്‍ ഹാളിന് പുറത്തുള്ള ട്രെയ്ലര്‍ ഫാന്‍സ് ഷോയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനാല്‍ത്തന്നെ തിയറ്റര്‍ ഹാളില്‍ മാത്രമായി ട്രെയ്‍ലര്‍ ഷോ ചുരുക്കി. എന്നാല്‍ അവിടേയ്ക്കുള്ള ആരാധകരുടെ കുത്തൊഴുക്കില്‍ കുറവൊന്നും ഉണ്ടായില്ല. രോഹിണി ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ പല തിയറ്ററുകളിലും ട്രെയ്ലറിന് ഫാന്‍സ് ഷോ ഉണ്ടായിരുന്നു. പാലക്കാട്ടും ഇത് നടന്നു. തിയറ്ററുകളില്‍ നിന്നുള്ള ആരാധക ആവേശത്തിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വന്‍ താരനിരയാണ് എത്തുന്നത്.

ALSO READ : 'ആദിപുരുഷ്' മറക്കാം, ബോളിവുഡില്‍ അടുത്ത രാമായണം വരുന്നു; സീതയാവാന്‍ സായ് പല്ലവി, രാമനും രാവണനുമാവുക ഇവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ