'ബിഗിൽ' ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സ്വർണമോതിരം സമ്മാനമായി നൽകി വിജയ്

Published : Aug 14, 2019, 12:22 PM ISTUpdated : Aug 14, 2019, 12:36 PM IST
'ബിഗിൽ' ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സ്വർണമോതിരം സമ്മാനമായി നൽകി വിജയ്

Synopsis

ചിത്രീകരണം പൂർത്തിയായതിനു പിന്നാലെ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവർക്കും  സ്വർണമോതിരമാണ് താരം സമ്മാനിച്ചത്

'തെറി', 'മെര്‍സല്‍' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിജയും സംവിധായകന്‍ അറ്റ്‍ലീയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബിഗിൽ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ  വിജയ് ചിത്രത്തിലെ എല്ലാ അണിയറ പ്രവർത്തകർക്കും തന്റെ വകയായി ഒരു സമ്മാനം നല്‍കി. അതാണ് ഇപ്പോൾ തമിഴ് സിനിമാ ലോകത്തെ പുതിയ സംസാര വിഷയം. ബിഗിലിന്റെ ചിത്രീകരണം പൂർത്തിയായതിനു പിന്നാലെ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവർക്കും താരം സ്വർണമോതിരമാണ് സമ്മാനിച്ചത്. 'ബിഗിൽ' എന്ന് എഴുതിയ മോതിരമാണ് താരം നാനൂറോളം വരുന്ന അണിയറ പ്രവർത്തകർക്ക് സമ്മാനിച്ചത്.


 

 

'ബിഗിലി'ല്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. സ്പോര്‍ട്സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ ഫുട്ബോള്‍ പരിശീലകന്‍റെ കഥാപാത്രമാണ് വിജയ്‍യുടെ ഇരട്ടവേഷങ്ങളില്‍ ഒന്ന്.16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്ബോള്‍  ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍  ട്രെയിനിങ് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഐഎഫ്എഫ്കെയിൽ നിലപാട് വ്യക്തമാക്കി പ്രിയനന്ദനൻ | IFFK 2025 | Priyanandanan
ലോക സിനിമയുടെ മാറ്റങ്ങൾ അറിയാൻ ഐ.എഫ്.എഫ്.കെയിൽ പങ്കെടുത്താൽ മതി: ജോയ് മാത്യു