സംവിധായകന്‍ പറ‍ഞ്ഞ സര്‍പ്രൈസ് മിസിംഗ്; ദളപതി വിജയ്‍യുടെ 'ഗോട്ട്' ഒടിടിയില്‍ എത്തി !

Published : Oct 03, 2024, 07:43 AM IST
സംവിധായകന്‍ പറ‍ഞ്ഞ സര്‍പ്രൈസ് മിസിംഗ്; ദളപതി വിജയ്‍യുടെ 'ഗോട്ട്' ഒടിടിയില്‍ എത്തി !

Synopsis

അതേ സമയം അടുത്തിടെ ഒരു പ്രമുഖ തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വെങ്കട്ട് പ്രഭു പറഞ്ഞ സര്‍പ്രൈസ് എന്തായാലും ഒടിടി പതിപ്പില്‍ ഇല്ല. 

ചെന്നൈ: വിജയ് ചിത്രം ‘ഗോട്ട്’ ഗംഭീരമായ തീയറ്റര്‍ റണ്ണിന് ശേഷം ഒടിടിയില്‍ റിലീസായിരിക്കുകയാണ്. ഒടിടി പ്ലാറ്റ് ഫോം നെറ്റ്ഫ്ലിക്സില്‍ ഒക്ടോബര്‍ 3 അര്‍ദ്ധരാത്രി മുതല്‍ ചിത്രം എത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഗോട്ട് എത്തിയിട്ടുണ്ട്.

അതേ സമയം അടുത്തിടെ ഒരു പ്രമുഖ തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വെങ്കട്ട് പ്രഭു പറഞ്ഞ സര്‍പ്രൈസ് എന്തായാലും ഒടിടി പതിപ്പില്‍ ഇല്ല. ചിത്രത്തിന് യഥാർത്ഥത്തിൽ കൂടുതൽ റൺടൈമുണ്ടെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍  ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്‍റെ അൺകട്ട് പതിപ്പായിരിക്കും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുകയെന്നാണ് അന്ന് പറഞ്ഞത്.

ദളപതി വിജയ് അഭിനയിച്ച ചിത്രത്തിന്‍റെ യഥാർത്ഥ റൺടൈം 3 മണിക്കൂറും 20 മിനിറ്റും ആയിരുന്നു, എന്നാൽ 18 മിനിറ്റിലധികം സെൻസർ നടപടികൾ പൂർത്തിയാക്കിയ ശേഷം നീക്കം ചെയ്തുവെന്നാണ് സംവിധായകന്‍ പറഞ്ഞത്. ഇത് ഒടിടിയില്‍ കാണാം എന്ന പ്രതീക്ഷയില്‍ നിന്ന പ്രേക്ഷകര്‍ക്ക് നിരാശയാണ് ചിത്രം. തീയറ്ററില്‍ വന്ന 3 മണിക്കൂര്‍ 1 മിനുട്ട് പതിപ്പ് തന്നെയാണ് ഒടിടിയിലും എത്തിയിരിക്കുന്നത്. 

നേരത്തെ ഒടിടി പതിപ്പില്‍ വിജയിയുടെ ഇളയ ദളപതി രൂപത്തിലെ ചില രംഗങ്ങളും. ക്യാമിയോ വേഷത്തില്‍ എത്തുന്ന ശിവ കാര്‍ത്തികേയന്‍റെ രംഗങ്ങളും ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. 

വെങ്കിട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം.  'ഗോട്ടിന്‍റെ' പ്രൊഡക്ഷൻ ഹൗസ് എജിഎസ് എൻ്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ്. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന പടത്തില്‍ ഡീഏജിംഗ് ടെക്നോളജി അടക്കം സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു ഇന്‍റലിജന്‍സ് ഓഫീസറായാണ് വിജയ് എത്തുന്നത്. അദ്ദേഹത്തിന്‍റെ മകനായി മറ്റൊരു വിജയിയും എത്തുന്നു. 
 
ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ , ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ് രാജ്, ആകാശ്, അജയ് രാജ് തുടങ്ങി വൻ താരനിര വേഷമിടുന്നുണ്ട്.  ദ ഗോട്ട് ആഗോളതലത്തില്‍ 450 കോടി ക്ലബിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദ ഗോട്ട് തിയറ്ററുകളില്‍ കാണാൻ സിനിമാ ആരാധകര്‍ എത്തുന്നുമുണ്ട്. 

'മറ്റൊരാളോടൊപ്പം ഉറങ്ങുക, അവനോട് പറയുക': ആ പ്രണയ ബന്ധം പിരിയാന്‍ അതും ചെയ്തു, വെളിപ്പെടുത്തി നടി കല്‍ക്കി

'പ്രേമവും പൈങ്കിളിയും വിട്ട് ട്രാക്ക് മാറ്റിയോ മച്ചാന്‍': നസ്ലെന്‍റെ പുതിയ ലുക്കില്‍ ഞെട്ടി മോളിവുഡ് !

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും