
ലിയോയുടെ ആവേശം നിറഞ്ഞു തൂവുകയാണ്. തമിഴകത്തിന്റെ ചര്‍ച്ചകളില്‍ ലിയോയാണ് ഇപ്പോള്‍. കളക്ഷനില്‍ റെക്കോര്‍ഡുകള്‍ ഏതൊക്കെയാകും വിജയ് ചിത്രം തിരുത്തുക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. മലേഷ്യയില്‍ വിജയ്‍യുടെ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് അത്ഭുതകരമായ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
ബുക്കിംഗില്‍ വെറും 12 മണിക്കൂറിനുള്ളിലെ ടിക്കറ്റ് വില്‍പനയുടെ റിപ്പോര്‍ട്ടാണ് പുറത്തായിരിക്കുന്നത്. മലേഷ്യയില്‍ വിജയ്‍യുടെ ലിയോയുടെ 25000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മലേഷ്യയില്‍ റിലീസിന് മുന്നേ ഒരു കോടിക്കടുത്ത് നേടിയിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മലേഷ്യയില്‍ ഓപ്പണിംഗ് റെക്കോര്‍ഡ് രജനികാന്ത് ചിത്രത്തിന്റെ പേരിലാണ് ഇപ്പോഴും. രജനികാന്തിന്റെ കബാലിയാണ് തമിഴ് ചിത്രങ്ങളില്‍ കളക്ഷനില്‍ മലേഷ്യയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കൂടൂതല്‍ ആരാധകര്‍ മലേഷ്യയിലുള്ളതും രജനികാന്തിനാണ്. അതിനാല്‍ വിജയ്‍യുടെ ലിയോ രജനികാന്ത് ചിത്രത്തിന്റെ റെക്കോര്‍ഡ് തിരുത്തിയാല്‍ അത് ഒരു ചരിത്ര നേട്ടമാകും
ഗള്‍ഫിലും വിജയ്‍യുടെ ലിയോയ്‍ക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ വിജയ്‍യുടെ ലിയോയുടേതായി 25300 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആകെ ഗ്രോസ് നേടിയിരിക്കുന്നത് 2.96 കോടിയാണ് എന്നും സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആറാഴ്‍ച മുന്നേ യുകെയില്‍ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നത് റെക്കോര്‍ഡ് സൃഷ്‍ടിക്കുകയും വലിയ ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു. രജനികാന്തിന്റെ ജയിലറിന്റെ റെക്കോര്‍ഡുകള്‍ വിജയ് ചിത്രം തിരുത്തുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 14നാണ് തമിഴ്‍നാട്ടില്‍ ബുക്കിംഗ് തുടങ്ങുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇനിയിപ്പോള്‍ എല്ലാ കണ്ണുകളും റിലീസ് കളക്ഷൻ എത്രയായിരിക്കും എന്നതിലേക്കാണ്.
Read More: ജയിലര്‍ ശരിക്കും നേടിയതെത്ര?, ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട്, കേരളത്തിലെയും കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക