വിജയ് സേതുപതി-പുരി ജഗന്നാഥ് ചിത്രം; 'സ്ലം ഡോഗ്-33 ടെംപിൾ റോഡ്' ഗ്ലിംപ്‌സ് വീഡിയോ

Published : Sep 29, 2026, 08:08 AM IST
SlumDog 33 Temple Road

Synopsis

പുരി ജഗന്നാഥ് സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം സ്ലം ഡോഗ് 33 ടെംപിൾ റോഡിലെ പുതിയ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി.

വിജയ് സേതുപതിയെ നായകനാക്കി പുരി ജഗന്നാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന 'സ്ലം ഡോഗ്-33 ടെംപിൾ റോഡി'ലെ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്. സറീന വഹാബിന്റെ കഥാപാത്രത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വിജയ് സേതുപതിയും ഗ്ലിംപ്‌സിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായ സുബൈദ എന്ന കഥാപാത്രത്തെയാണ് സറീന അവതരിപ്പിക്കുന്നത്. പാൻ-ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിൽ സംയുക്ത മേനോൻ ആണ് നായിക വേഷത്തിൽ എത്തുന്നത്.

പുരി കണക്റ്റ്‌സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും, ജെ.ബി. മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ജെ.ബി. നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചേരികളിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിത പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രമാണ് സ്ലം ഡോഗ്-33 ടെംപിൾ റോഡ്. ആക്ഷൻ, ഇമോഷൻ, മാസ്സ്, സംഗീതം, കോമഡി എന്നിവയ്‌ക്കെല്ലാം ചിത്രത്തിൽ പ്രധാന്യമുണ്ടെന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്.

തബു, സറീന വഹാബ് എന്നിവർക്കൊപ്പം കന്നഡ താരം ദുനിയ വിജയ് കുമാറും ചിത്രത്തിലെ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബ്രഹ്‌മാജി, വി.ടി.വി. ഗണേഷ് എന്നിവരും താരനിരയിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. രചന, സംവിധാനം: പുരി ജഗനാഥ്, നിർമാതാക്കൾ: പുരി ജഗനാഥ്, ചാർമി കൗർ, ജെ.ബി. നാരായൺ റാവു കോൺഡ്രോള്ള, ബാനർ: പുരി കണക്റ്റ്‌സ്, ജെ.ബി. മോഷൻ പിക്‌ചേഴ്‌സ്, ഛായാഗ്രഹണം: സാം കെ. നായിഡു, സംഗീതം: ഹർഷവർധൻ രാമേശ്വർ, എഡിറ്റിങ്: സന്തോഷ് നൂസില, വി.എഫ്.എക്‌സ്: അനിൽ പാദുരി, സി.ഇ.ഒ: വിഷു റെഡ്ഡി, മാർക്കറ്റിങ്: ഹാഷ്ടാഗ് മീഡിയ, പി.ആർ.ഒ: ശബരി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

17 ദിവസം കൊണ്ട് 2 മില്യണിലേറെ ടിക്കറ്റ് ബുക്കിങ്ങുമായി സൂരി ചിത്രം 'മണ്ടാടി'
'ബാച്ച്‌ലർ പാർട്ടി Deux' മ്യൂസിക് അവകാശം സ്വന്തമാക്കി സോണി മ്യൂസിക്