
വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വിടുതലൈ 2വിലെ പുതിയ ഗാനം റിലീസ് ചെയ്തു. ഇളയരാജ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സഞ്ജയ് സുബ്രഹ്മണ്യനും അനന്യ ഭട്ടും ചേര്‍ന്നാണ്. ഇളയരാജ തന്നെയാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നതും. മഞ്ജു വാര്യരുടെയും വിജയ് സേതുപതിയുടെയും
കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയമാണ് ഗാനരംഗത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആർ എസ് ഇൻഫോടെയ്‍ന്‍മെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. ഛായാഗ്രഹണം ആര്‍ വേൽരാജ്, കലാസംവിധാനം ജാക്കി, എഡിറ്റർ രാമർ, കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ, സ്റ്റണ്ട്സ് പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ ടി ഉദയകുമാർ, വി എഫ് എക്സ് ആർ ഹരിഹരസുദൻ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
അതേസമയം, മഞ്ജു വാര്യരുടെ നാമാലത്തെ തമിഴ് സിനിമയാണ് വിടുതലൈ 2. ധനുഷ് നായകനായി എത്തിയ അസുരന്‍ ആയിരുന്നു മഞ്ജുവിന്‍റെ ആദ്യ തമിഴ് സിനിമ. ഇതിലെ ശക്തയായ സ്ത്രീ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം അജിത്തിന്‍റെ തുനിവ്, രജനികാന്തിന്‍റെ വേട്ടയ്യന്‍ തുടങ്ങിയ സിനിമകളില്‍ മഞ്ജു വാര്യര്‍ വേഷമിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ