'പോയി വേറെ പണി നോക്ക്'; വിജയ്‍ക്കെതിരായ വ്യാജ പ്രചാരണങ്ങളില്‍ മറുപടിയുമായി വിജയ് സേതുപതി

By Web TeamFirst Published Feb 12, 2020, 5:46 PM IST
Highlights

വിജയ്‍ക്ക് നേരെയുണ്ടായ അദായനികുതി റെയ്ഡിന് കാരണം എന്നപേരിലാണ് പ്രചാരണം നടക്കുന്നത്. ഇതില്‍ വിജയ് സേതുപതി, ആര്യ തുടങ്ങിയ നടന്‍മാരെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. 

ചെന്നൈ: നടന്‍ വിജയ്‍ക്ക് നേരെയുണ്ടായ ആദായനികുതി റെയ്ഡിന് പിന്നാലെ പരക്കുന്ന വ്യാജ പ്രചാരണങ്ങളോട് പ്രതികരിച്ച് നടന്‍ വിജയ് സേതുപതി. വിജയ്‍യുടെ മതത്തിന്‍റെ പേരിലായിരുന്നു ആദ്യം വ്യാജപ്രചാരണങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ മതംമാറ്റം നടത്തുന്നുവെന്ന് ആരോപിക്കുന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. 

ഇത്തരത്തിലുള്ള വ്യാജ പ്രചാരണത്തിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് വിജയ് സേതുപതി ട്വീറ്റ് ചെയ്തിരിക്കുന്നത്. ''പോയി വേറെ പണി നോക്ക്'' (പോയി വേറൈ വേലൈ ഇരുക്കാ പാരുങ്കടാ) എന്നാണ് വിജയ് സേതുപതി കുറിച്ചത്. 

போயி வேற வேலை இருந்தா பாருங்கடா... pic.twitter.com/6tcwhsFxgT

— VijaySethupathi (@VijaySethuOffl)

വിജയ്‍ക്ക് നേരെയുണ്ടായ അദായനികുതി റെയ്ഡിന് കാരണം എന്നപേരിലാണ് പ്രചാരണം നടക്കുന്നത്. ഇതില്‍ വിജയ് സേതുപതി, ആര്യ തുടങ്ങിയ നടന്‍മാരെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. തമിഴ് താരങ്ങളില്‍ നിന്നും ചില പുരോഹിതന്മാരില്‍ നിന്നും പണം സ്വീകരിച്ച് മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും ഇത് നിരീക്ഷിച്ച് വരികയായിരുന്ന അഭ്യന്തരമന്ത്രി അമിത് ഷായും ആദായനികുതി വകുപ്പും റെയ്ഡ് നടത്തുകയായിരുന്നുവെന്നുമാണ് പ്രചാരണം. 

ചില എന്‍ജിഒകളിലൂടെയാണ് പണം വരുന്നതെന്നും എന്നാല്‍ ഇത് നേരിട്ട് കൈമാറാന്‍ കഴിയാത്തതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മറയാക്കുകയാണെന്നുമെല്ലാം ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി നിരീക്ഷണത്തിലാണെന്നും ഇനിയും റെയ്ഡുകളുണ്ടാകുമെന്നുമെല്ലാമാണ് പ്രചാരണം.

click me!