
ഹൈദരാബാദ്: തന്‍റെ പുതിയ ചിത്രമായ മഹാരാജയുടെ റിലീസിന് മുന്നോടിയായി ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കാന്‍ വിസമ്മതിച്ചത് സംബന്ധിച്ച് നടന്‍ വിജയ് സേതുപതി തുറന്നുപറഞ്ഞത് അടുത്തിടെ വാര്‍ത്തയായിരുന്നു. നേരത്തെ പലപ്പോഴായി കോളിവുഡില്‍ കേട്ടിരുന്ന സംഭവത്തില്‍ ആദ്യമായാണ് നേരിട്ട് വിജയ് സേതുപതി ഉത്തരം നല്‍കുന്നത്.
ഇപ്പോള്‍ ഹൈദരാബാദില്‍ തന്‍റെ പുതിയ ചിത്രമായ മഹാരാജയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോള്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ വിജയ് സേതുപതി നടത്തിയ പ്രതികരണമാണ് വൈറലാകുന്നത്. 'ദയവായി അത് ഒഴിവാക്കൂ' എന്നാണ് വിജയ് സേതുപതി പറഞ്ഞത്. താന്‍ ഇതിന് വിശദമായ മറുപടി നല്‍കിയെന്ന് താരം വ്യക്തമാക്കി.
പ്രായ വ്യത്യാസം തന്നെയാണ് കൃതി ഷെട്ടിയുമായി ഓൺ-സ്‌ക്രീനിൽ പ്രണയിക്കാൻ താൻ തയ്യാറാകാത്തതിന് കാരണമെന്ന് വിജയ് സേതുപതി അടുത്തിടെ വ്യക്തമാക്കിയത്. "ഡിഎസ്പി സിനിമയിൽ കൃതിയുടെ ജോഡിയാകാനുള്ള ഓഫറാണ് ഞാന്‍ നിരസിച്ചത്. ഉപ്പണ്ണ എന്ന തെലുങ്ക് ചിത്രത്തില്‍ കൃതിയുടെ അച്ഛനായി ഞാൻ അഭിനയിച്ചിരുന്നു. അത് ഡിസിപി നിർമ്മാതാക്കൾക്ക് അറിയില്ലായിരുന്നു. ഉപ്പേനയിലെ ഒരു സീനുണ്ട്, ഞങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ കൃതി നെര്‍വസായി.
ഞാൻ കൃതിയോട് നീ എന്‍റെ മകനേക്കാൾ അൽപ്പം മൂത്തതാണെന്ന് ഷൂട്ട് ചെയ്യുമ്പോൾ എന്നെ അവളുടെ യഥാർത്ഥ പിതാവായി കണക്കാക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും വിജയ് സേതുപതി പറഞ്ഞു.ഡിഎസ്പിയുടെ നായികയായി കൃതിയെ പരിഗണിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പ് വിജയ് സേതുപതി ബുച്ചി ബാബു സനയുടെ തെലുങ്ക് ചിത്രമായ ഉപ്പണ്ണയില്‍ കൃതിയുടെ പിതാവിനെ അവതരിപ്പിച്ചതിനാൽ കൃതിക്കൊപ്പം അഭിനയിക്കാന്‍ വിജയ് സേതുപതി വിസമ്മതിച്ചു.
എന്തായാലും ഹൈദരാബാദില്‍ എത്തിയപ്പോള്‍ വിജയ് സേതുപതി അടുത്തിടെ തെലങ്കാന നിയമസഭയിലേക്ക് മിന്നും ജയം നേടിയ നടന്‍ പവന്‍ കല്ല്യാണിനെ അഭിനന്ദിക്കാനും മറന്നില്ല. ഒരു ചോദ്യത്തിന് അദ്ദേഹത്തിന് നല്ലകാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ എന്ന് വിജയ് സേതുപതി പ്രസ്താവിച്ചു.
നടന്‍ വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. ചിത്രം വ്യത്യസ്തമായ ഒരു ത്രില്ലറാണ് എന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.വിജയ് സേതുപതിക്ക് പുറമേ അനുരാഗ് കാശ്യപ്, നട്ടി നടരാജ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരങ്ങു ബൊമ്മെ എന്ന പ്രശംസ നേടിയ ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം. അഞ്ജനേഷ് ലോക്നാഥ് ആണ് ചിത്രത്തിന്‍റെ സംഗീതം. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം.
സൊനാക്ഷി സിൻഹയുടെ വിവാഹം അച്ഛനെ വിളിച്ചില്ലെ ?; ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രതികരണം ഇങ്ങനെ
റിലീസിന് മാസങ്ങള്‍ക്ക് മുന്‍പ് രജനികാന്തിന്‍റെ വേട്ടൈയൻ ഒടിടി വിറ്റുപോയി; വാങ്ങിയത് ഇവരാണ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ