
ചെന്നൈ: രാജു ചന്ദ്രയുടെ ' പിറന്ത നാൾ വാഴ്ത്തുക്കൾ' എന്ന തമിഴ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സൂപ്പർതാരം വിജയ്സേതുപതി റിലീസ് ചെയ്തു. ദേശീയ അവാർഡ് ജേതാവ് അപ്പുക്കുട്ടി നായകനാവുന്ന സിനിമയുടെ പോസ്റ്റർ അപ്പുക്കുട്ടിയുടെ ജന്മദിനത്തിൽ പുറത്തിറക്കിയതും സിനിമയുടെ പേരും പോസ്റ്ററിലെ ചിത്രത്തിന്റെ കൗതുകവും തമിഴ് സിനിമ ലോകത്തു ഇതിനോടകം ചർച്ചയായി കഴിഞ്ഞിരിക്കുന്നു.
ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് രാജുചന്ദ്രയാണ്. പ്ലാൻ 3 സ്റുഡിയോസിന്റെ ബാനറിൽ റോജി മാത്യു , രാജു ചന്ദ്രയും നിർമിക്കുന്നു. തമിഴ് ഗ്രാമപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡിയും സസ്‌പെൻസും നിറഞ്ഞ കുടുംബചിത്രമാണ്.
നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ "ഐ ആം എ ഫാദർ" എന്ന മലയാളത്തിലെ ആദ്യ മത്സ്യകന്യകയും, വ്യത്യസ്ത കഥാമൂല്യവുള്ള ക്രിട്ടിക്കൽ ശ്രദ്ധ നേടിയ സിനിമക്കു ശേഷം രാജു ചന്ദ്ര സംവിധാനം ചെയുന്നു എന്നതും ' പിറന്തനാൾ വാഴ്ത്തുക്കൾ' കൗതുകവും പുതുമയുമുള്ള ഒരു സിനിമക്കുള്ള പ്രതീക്ഷ നൽകുന്നു .
മലയാളി താരം ഐശ്വര്യ അനിൽ ആദ്യമായി തമിഴ് സിനിമയിൽ നായികയാവുന്നു. ശ്രീജ രവിയുടെ അഭിനയ ജീവിതത്തിലെ ഏറെ വെല്ലുവിളി നിറഞ്ഞതും വളരെ വ്യത്യസ്തവും നിഗൂഢവുമായ ഒരു കഥാപാത്രമാണ് ഈചിത്രത്തിൽ. റോജി മാത്യു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മറ്റു അഭിനേതാക്കൾ സന്തോഷ് തരുൺ, രാഗെന്ത്, മിമിക്രി ബാബു, വിനു അച്യുതൻ, അമിത് മാധവൻ, വിഷ്ണു, ഇമ്പറസ്, ഭക്തവത്സലൻ, സുൽഫിയാ മജീദ്, ഈശ്വരി, വീരമ്മാൾ.
സഹ നിർമാണം: മാത്തൻസ് ഗ്രൂപ്, എഡിറ്റർ : താഹിർ ഹംസ, സഹസംവിധാനം : ബിനു ബാലൻ, സംഗീതം: GKV , നവനീത് , പശ്ചാത്തല സംഗീതം :GKV, ആര്ട്ട് : വിനോദ്‌കുമാർ , മേക്കപ്പ് : പിയുഷ് പുരുഷു, പ്രൊഡക്ഷൻ കൺട്രോളർ : ശശികുമാർ, വസ്ത്രം : സുൽഫിയ മജീദ് , ഭക്തവത്സലൻ, സ്റ്റുഡിയോ : പ്ലാൻ 3 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ്
സ്റ്റിൽസ് :ലാലു ദാസ് ഡിസൈൻ :പ്ലാൻ മൂന്ന്. ചെന്നൈ ആസ്ഥാനമായുള്ള പ്ലാൻ 3 സ്റ്റുഡിയോസ് നിർമിക്കുന്ന ആദ്യ തമിഴ് സിനിമ കൂടിയാണ് ' പിറന്ത നാൾ വാഴ്ത്തുക്കൾ '. അടുത്ത സിനിമക്കായി പുതുമയുള്ള കഥയുമായി വരുന്ന തിരക്കഥാകൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിനായി രാജു ചന്ദ്രയുടെ നേതൃത്വത്തിൽ ചെന്നൈ , കൊച്ചി, ദുബായ് കമ്പനി ഓഫിസുകളിൽ ഒരു ക്രിയേറ്റിവ് ടീം പ്രവർത്തിച്ചു വരുന്നു.
ടൊവിനോ അപൂര്‍വ്വ സ്പെസിമന്‍, ആരോപണങ്ങളില്‍ കഴമ്പില്ല: പിന്തുണയുമായി ഡോ.ബിജു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ