വിജയ് സേതുപതി നായകനാകുന്ന മലയാള ചലച്ചിത്രം; 19(1)(എ) ഫസ്റ്റ് ലുക്ക്

Published : Jun 22, 2022, 08:23 PM IST
വിജയ് സേതുപതി നായകനാകുന്ന മലയാള ചലച്ചിത്രം;  19(1)(എ) ഫസ്റ്റ് ലുക്ക്

Synopsis

ഇത് രണ്ടാം തവണയാണ് വിജയ് സേതുപതി മലയാള സിനിമയില്‍ എത്തുന്നത്. മുന്‍പ് ജയറാം നായകനായി എത്തിയ മര്‍ക്കോണി മത്തായിയില്‍ വിജയ് സേതുപതി അതിഥി വേഷത്തില്‍ എത്തിയിരുന്നു. 

കൊച്ചി: ഇന്ദു വി.എസ് സംവിധാനം ചെയ്ത് വിജയ് സേതുപതി (Vijay Sethupathi) നായകാനായെത്തുന്ന ആദ്യ മലയാള ചിത്രം 19(1)(എ) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് സേതുപതി ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. നിത്യാ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകയായ ഇന്ദു വി.എസ് തന്നെയാണ്. ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം.വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

ഇത് രണ്ടാം തവണയാണ് വിജയ് സേതുപതി മലയാള സിനിമയില്‍ എത്തുന്നത്. മുന്‍പ് ജയറാം നായകനായി എത്തിയ മര്‍ക്കോണി മത്തായിയില്‍ വിജയ് സേതുപതി അതിഥി വേഷത്തില്‍ എത്തിയിരുന്നു. 

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വന്ന വിക്രമാണ് വിജയ് സേതുപതിയുയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സന്താനം എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. വിജയ് സേതുപതി നായകനായി എത്തുന്ന തമിഴ് ചിത്രം മാമനിതന്‍ ജൂണ്‍ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

'അവന്റെ തല എടുക്കുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ് ഡാ'; തീ പടര്‍ത്തി 'റോളക്‌സ് സര്‍'

'ഭാഷക്കപ്പുറം സിനിമ സ്വീകരിക്കുന്ന മലയാളികള്‍'; വിക്രം സ്വീകരിച്ചതിന് നന്ദിയെന്ന് വിജയ് സേതുപതി

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും