വിജയ് സേതുപതി നായകനായി ഏസ്, ഫസ്റ്റ് ലുക്ക് പുറത്ത്

Published : May 18, 2024, 01:56 PM IST
വിജയ് സേതുപതി നായകനായി ഏസ്, ഫസ്റ്റ് ലുക്ക് പുറത്ത്

Synopsis

വിജയ് സേതുപതിയുടെ ഏസിന്റെ ടൈറ്റില്‍ ടീസറും പുറത്തുവിട്ടു.

വിജയ് സേതുപതി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഏസ്. ഏസ് എന്ന വേറിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതാണ് പുതിയ റിപ്പോര്‍ട്ട്. ഏസിന്റെ പേര് പ്രഖ്യാപിച്ചിട്ടുള്ള ഒരു ടീസറും പുറത്തുവിട്ടിട്ടുണ്ട്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആറുമുഖ കുമാറാണ്.

വിജയ് സേതുപതിയുടെ ചെറുപ്പകാലത്തെ ഗെറ്റപ്പാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത് എന്നതിനാല്‍ ആകര്‍ഷകമായി്ടുണ്ട്. ഒരു ക്രൈം കോമഡി എന്റർടെയ്‍നർ ചിതമായിരിക്കും ഏസ് എന്നാണ് പ്രേക്ഷക വിലയിരുത്തൽ. ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് ഏസ്. വിജയ് സേതുപതിയുടെ ഏസിന്റെ സംഗീത സംവിധാനം ജസ്റ്റിൻ പ്രഭാകരനാണ്.

വിജയ് സേതുപതിക്ക് പുറമേ എസ് ചിത്രത്തില്‍ ദിവ്യാ പിള്ള, ബബ്‍ളു, രാജ്‍കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്. മലേഷ്യയിലാണ് വിജയ് സേതുപതി നായകനാകുന്ന ചിത്രം ഏസിന്റെ ചിത്രീകരണം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. വിജയ് സേതുപതിയുടെ ഏസ് സിനിമയുടെ പിആര്‍ഒ ശബരിയാണ്.

വിജയ് സേതുപതി നായകനായി വേഷമിട്ടതില്‍ ഒടുവില്‍ റിലീസ് ചെയ്‍ത മെറി ക്രിസ്‍മസ് സിനിമ വൻ വിജയമായിരുന്നില്ലെങ്കിലും നിരൂപകര്‍ പ്രശംസിച്ചിരുന്നു. വിജയ് സേതുപതി നായകനായ ബോളിവുഡ് ചിത്രത്തില്‍ കത്രീന കൈഫായിരുന്നു നായികയായി വേഷമിട്ടതെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. സംവിധാനം നിര്‍വഹിച്ചത് ശ്രീറാം രാഘവൻ. വിജയ് സേതുപതിക്കും കത്രീന കൈഫിനുമൊപ്പം ചിത്രത്തില്‍ അശ്വിനി കല്‍ശേഖര്‍, ലുക്ക് കെന്നി, സഞ്‍ജയ് കപൂര്‍, വിനയ് പതക്, രാജേഷ്, ഗായത്രി സഹില്‍ വൈദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് മധു നീലകണ്ഠനാണ്.  വിജയ് സേതുപതിയുടെ മെറി ക്രിസ്‍മസിന്റെ സംഗീതം പ്രിതവും ആകെ ബജറ്റ് 60 കോടിയും ആണ്.

Read More: വൻമരങ്ങള്‍ വീഴും, ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷനില്‍ ഞെട്ടിക്കുന്ന നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ