
വിജയ് രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങിയതിനാല്‍ താല്‍ക്കാലികമായി സിനിമിയില്‍ നിന്ന് ഇടവേളയെടുക്കുകയാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നും പ്രഖ്യാപിച്ചിരുന്നു. വിജയ്‍യുടെ ദളപതി 69 സിനിമ സംവിധാനം ചെയ്യുന്നത് വെട്രിമാരനാണെന്ന് ഒരിക്കല്‍ പ്രചരണമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വെട്രിമാരൻ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണെന്നതാണ് റിപ്പോര്‍ട്ട്.
അടുത്തിടെ നടന്ന ഒരു ചലച്ചിത്ര അവാര്‍ഡ് ചടങ്ങിലായിരുന്നു ദളപതി 69 ചെയ്യുന്നുണ്ടോയെന്ന ചോദ്യം വെട്രിമാരൻ നേരിട്ടത്. ഞാൻ അത് ചെയ്യുന്നുണ്ടോ ഇല്ലയോയെന്നറിയില്ല. വാര്‍ത്ത പുറത്തുവിട്ട ആളോട് ചോദിക്കണം. കഥ വിജയ്‍യോട് പണ്ട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ അത് സംഭവിക്കുമെന്ന് കരുതുന്നില്ല എന്നും വെട്രിമാരൻ വ്യക്തമാക്കിയതിനാല്‍ വിജയ്‍യുടെ ആരാധകരും നിരാശയിലാണ്.
ദളപതി 69 ഡിവിവി എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ആര്‍ആര്‍ആര്‍ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വിജയ്‍യെ നായകനാക്കുന്നതിനാല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. അവര്‍ പിൻമാറിയിരിക്കുന്നുവെന്നതാണ് പിന്നീടുണ്ടായ റിപ്പോര്‍ട്ട്. കാരണം വ്യക്തമല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.
ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Read More: വീണ്ടും അജിത്തിന്റെ ആ ഹിറ്റ് ചിത്രം എത്തുന്നു, ഇക്കുറി വമ്പൻ റിലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ