ഐസൊലേഷനില്‍ കഴിയുന്ന സുഹൃത്തിന് ഭക്ഷണം എത്തിച്ച് വിജയ്, ചര്‍ച്ചയാക്കി ആരാധകര്‍

Web Desk   | Asianet News
Published : Aug 26, 2020, 06:05 PM IST
ഐസൊലേഷനില്‍ കഴിയുന്ന സുഹൃത്തിന് ഭക്ഷണം എത്തിച്ച് വിജയ്, ചര്‍ച്ചയാക്കി ആരാധകര്‍

Synopsis

നടനും തന്റെ സുഹൃത്തുമായ സഞ്‍ജീവിന് വീട്ടില്‍ ഭക്ഷണമെത്തിച്ച് വിജയ്.

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. ഐസൊലേഷനില്‍ കഴിയുന്ന തന്റെ സുഹൃത്തിന് ഭക്ഷണം എത്തിച്ച് വിജയ് അമ്പരപ്പിച്ചതിനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച.

വിജയ്‍യുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സഞ്‍ജീവ് മാസ്റ്ററില്‍ അഭിനയിക്കുന്നുണ്ട്. വിജയ്‍ക്കൊപ്പം മാസ്റ്റര്‍ ചിത്രീകരണത്തിനിടെയുള്ള അനുഭവങ്ങള്‍ സഞ്‍ജീവ് നേരത്തെ പറഞ്ഞിരുന്നു. വായുമലിനീകരണത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചപ്പോള്‍ താനും വിജയ്‍യും ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തതിനെ കുറിച്ച് സഞ്‍ജീവ് പറഞ്ഞിരുന്നു. ഇപ്പോള്‍ സഞ്‍ജീവിന് വിജയ് ഭക്ഷണം എത്തിച്ച കാര്യമാണ് ആരാധകരുടെ ചര്‍ച്ച. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് സഞ്‍ജീവ് ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ഭാര്യയെയും മക്കളെയും തന്റെ ഭാര്യ വീട്ടിലേക്ക് പറഞ്ഞയയ്‍ച്ച് വീട്ടില്‍ ഒറ്റയ്‍ക്ക് താമസിക്കുകയായിരുന്നു. ഇക്കാര്യം വിജയ്‍യുമായി സംസാരിക്കുന്നതിടെ സഞ്‍ജയ് പറഞ്ഞിരുന്നു. പതിനഞ്ച് മിനുട്ടിനുള്ളില്‍ സഞ്‍ജീവിന്റെ വീട്ടില്‍ വിജയ്  ഭക്ഷണം എത്തിക്കുകയും ചെയ്‍തു. ലോകേഷ് കനകരാജ് ആണ് മാസ്റ്റര്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. മാളവിക മോഹനനാണ് ചിത്രത്തില്‍ നായിക.

PREV
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍