കന്നഡയില്‍ നിന്ന് ഒരു ബയോപിക്; 'വിജയാനന്ദ്' മലയാളത്തിലും: ടീസര്‍

Published : Aug 02, 2022, 11:48 AM IST
കന്നഡയില്‍ നിന്ന് ഒരു ബയോപിക്; 'വിജയാനന്ദ്' മലയാളത്തിലും: ടീസര്‍

Synopsis

ട്രങ്ക് എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ റിഷിക ശർമ്മയാണ് സംവിധാനം

കെജിഎഫ് ഫ്രാഞ്ചൈസി തുറന്നുകൊടുത്ത വഴിയിലൂടെ പുതിയ ഒട്ടേറെ കന്നഡ ചിത്രങ്ങള്‍ ഭാഷാതീതമായി ഇന്ത്യന്‍ സിനിമാ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. കിച്ച സുദീപ് നായകനാവുന്ന വിക്രാന്ത് റോണയാണ് അക്കൂട്ടത്തില്‍ അവസാനമെത്തിയ ചിത്രം. ഇപ്പോഴിതാ ഒരു ബയോപിക് കൂടി ആ നിരയിലേക്ക് എത്തുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനികളില്‍ ഒന്നായ വി ആര്‍ എല്‍ ഗ്രൂപ്പിന്‍റെ സംഥാപകന്‍ വിജയ് ശങ്കേശ്വറിന്‍റെ ജീവിതം പറയുന്ന ചിത്രത്തിന് വിജയാനന്ദ് (Vijayanand) എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.

വി ആർ എൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ. ആനന്ദ് ശങ്കേശ്വറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അദ്ദേഹത്തിന്‍റെ ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് ഇത്. വി ആര്‍ എല്‍ ഫിലിം പ്രൊഡക്ഷന്‍സ് എന്നാണ് ബാനറിന്‍റെ പേര്. കന്നഡത്തിനൊപ്പം തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഈ ഭാഷകളിലെല്ലാം ടീസറും എത്തിയിട്ടുണ്ട്.

ALSO READ : ഇന്ത്യന്‍ റിലീസിന് ആദ്യമായി ഒരു നേപ്പാളി ചിത്രം; 'പ്രേം ഗീത് 3' സെപ്റ്റംബറില്‍

ട്രങ്ക് എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ റിഷിക ശർമ്മയാണ് സംവിധാനം. ട്രങ്കിലെ തന്നെ നായകന്‍ നിഹാലാണ് വിജയ് ശങ്കേശ്വര്‍ ആയി അഭിനയിക്കുന്നത്. അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രൻ, പ്രകാശ് ബെലവാടി, അനീഷ് കുരുവിള, സിരി പ്രഹ്ലാദ്, ഭരത് ബൊപ്പണ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ പ്രശസ്ത  സംഗീത സംവിധായകൻ ഗോപി സുന്ദറാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സംഭാഷണം രഘു നടുവിൽ, സ്റ്റണ്ട് രവി വർമ്മ, ഛായാഗ്രഹണം കീർത്തൻ പൂജാരി, നൃത്തസംവിധാനം ഇമ്രാൻ സർധാരിയ, എഡിറ്റിംഗ് ഹേമന്ത് കുമാർ, പിആർഒ എ എസ് ദിനേശ്, ശബരി.

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്