'ഫോറൻസിക്' ഇനി ബോളിവുഡിലേക്ക്; ടൊവിനോയുടെ വേഷത്തിൽ വിക്രാന്ത് മസേ

Web Desk   | Asianet News
Published : Dec 14, 2020, 08:53 PM ISTUpdated : Dec 14, 2020, 08:58 PM IST
'ഫോറൻസിക്' ഇനി ബോളിവുഡിലേക്ക്; ടൊവിനോയുടെ വേഷത്തിൽ വിക്രാന്ത് മസേ

Synopsis

ടൊവിനോ തോമസ്, മംമത മോഹന്‍ദാസ്, സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, റെബേക്ക തുടങ്ങിയവരാണ് ഫോറന്‍സിക്കിൽ പ്രധാന വേഷങ്ങൾ ചെയ്തത്. 

കൊവിഡിന് മുമ്പ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ച ടൊവിനോ തോമസ് ചിത്രം ഫോറൻസിക് ഇനി ബോളിവുഡിലേക്ക്. വിക്രാന്ത് മസേയാണ് ചിത്രത്തിൽ ടൊവിനോയുടെ വേഷത്തിൽ എത്തുന്നത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്റലിജന്റ് ഫിലിം എന്നാണ് വിക്രാന്ത് മസേ ഫോറന്‍സികിനെ വിശേഷിപ്പിച്ചത്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്. അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്നാണ് മലയാളം പതിപ്പ് സംവിധാനം ചെയ്തത്. സാമൂവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്. 

ടൊവിനോ തോമസ്, മംമത മോഹന്‍ദാസ്, സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, റെബേക്ക തുടങ്ങിയവരാണ് ഫോറന്‍സിക്കിൽ പ്രധാന വേഷങ്ങൾ ചെയ്തത്. സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഋതിക സേവ്യര്‍ ഐ.പി.എസ് ആയിട്ടാണ് മംമ്ത എത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അസ്രയേല്‍' അല്ല മറ്റൊന്ന്, 'അത് നമുക്ക് ചെയ്യണമെന്ന് ആന്‍റണി കാണുമ്പോഴൊക്കെ പറയാറുണ്ട്'; മുരളി ഗോപി പറയുന്നു
വിവാദങ്ങൾ മറികടന്ന് 'രഘുറാം' സെൻസറിങ് കഴിഞ്ഞു, ഒടുവില്‍ റിലീസിന്