
ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് മാലിക്. മഹേഷ് നാരായണൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ ഫഹദും വിനയ് ഫോര്‍ട്ടും ഒന്നിച്ചുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. വിനയ് ഫോര്‍ട് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് വിനയ് ഫോര്‍ട്.
സുലൈമാൻ ആൻഡ് ഡേവിഡ് എന്നാണ് വിനയ് ഫോര്‍ട്ട് എഴുതിയിരിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സ്റ്റൈലാണ് ഇരുവര്‍ക്കും ഫോട്ടോയില്‍. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിമിഷയാണ് സിനിമയില്‍ നായികയായി എത്തുന്നത്. തന്റെയും ഫഹദിന്റെയും ഫോട്ടോ വിനയ് ഫോര്‍ട്ട് തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഹേഷ് നാരായണൻ തന്നെയാണ് സിനിമയുടെ എഡിറ്ററും തിരക്കഥാകൃത്തും.
കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്.
ഇപോള്‍, മെയ് 13ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ