
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടു വെച്ച ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ നടന്‍ വിനായകന് നേരെ സൈബര്‍ ആക്രമണം നടന്നത് വലിയ വാര്‍ത്തയായിരുന്നു. പ്രധാനമായും ബിജെപി അനുഭാവികളാണ് വിനായകന് എതിരെ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വ്യാപകമായി സൈബര്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഇത്തരം സൈബര്‍ ആക്രമണത്തിന് പരോക്ഷ മറുപടി നല്‍കി വിനായകന്‍.
രണ്ടേമുക്കാല്‍ ലക്ഷത്തോളം ലൈക്കുള്ള തന്‍റെ പേജിന്‍റെ പ്രോഫൈല്‍ ചിത്രവും കവര്‍ ഇമേജും മാറ്റിയാണ് വിനായകന്‍റെ പ്രതികരണം. പ്രോഫൈല്‍ ചിത്രം കാളിയും, കവര്‍ ചിത്രം അയ്യപ്പനുമാണ് ഇപ്പോള്‍. ഇത് വിനായകന്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് നല്‍കിയ മറുപടിയായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
നേരത്തെ ഒരു അഭിമുഖത്തിലാണ് ബിജെപി അജണ്ട കേരളത്തില്‍ നടക്കില്ലെന്നും ബി.ജെ.പിയുടെ ആശയം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞിരുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ള സ്ഥലങ്ങളില്‍ നമുക്ക് പറയാന്‍ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ്.
അല്ലെങ്കില്‍ രണ്ടുപേരും ഒന്നായി മാറും- വിനായകന്‍ പറഞ്ഞു. ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം നമ്മുടെ നാട്ടില്‍ നടക്കില്ലെന്നുമാണ് വിനായകന്‍ പറയുന്നത്. നമ്മള്‍ മിടുമിടുക്കന്‍മാരല്ലേ. അത് തെരഞ്ഞെടുപ്പില്‍ കണ്ടതല്ല. ഞാന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷേ എന്റെ പരിപാടി അഭിനയിക്കുക മാത്രമാണ്. പക്ഷേ എന്തിനെക്കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് ജീവിക്കുന്നത് എന്നുവരെ എനിക്ക് ചോദ്യമുണ്ട്” വിനായകന്‍ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ