മനസ്സു കൊണ്ട് വേലായുധനെ സ്നേഹിച്ച കല്യാണ കൃഷ്‌ണൻ; 'പത്തൊൻപതാം നൂറ്റാണ്ട്' കഥാപാത്രവുമായി വിനയൻ

By Web TeamFirst Published Jan 20, 2022, 3:00 PM IST
Highlights

കല്യാണ കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് കൃഷ്ണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.  

ത്തൊമ്പതാം നൂറ്റാണ്ട്(Pathonpatham Noottandu) എന്ന തന്റെ ബി​ഗ് ബജറ്റ് ചിത്രത്തിലെ ഇരുപത്തി രണ്ടാമത്തെ ക്യാരക്ടർ പോസ്റ്ററുമായി സംവിധായകൻ വിനയൻ(Vinayan). നടൻ കൃഷ്ണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കല്യാണ കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് കൃഷ്ണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.  

വലിയ ധനികനും ഏറെ ഭൂസ്വത്തുക്കളുടെ ഉടമയുമായിരുന്ന വേലായുധൻ അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാതെ, തന്റെ സഹജീവികളുടെ ജീവിത യാതനകൾ അകറ്റാൻ വേണ്ടി നടത്തുന്ന പോരാട്ടം കല്യാണ കൃഷ്ണനെ വേലായുധൻെറ ആരാധകനാക്കി. ഒരു വശത്ത് തൻെറ കൂടെയുള്ള അധികാരികൾ വേലായുധനെ കൊല്ലാൻ നടക്കുമ്പോഴും മനസ്സു കൊണ്ട് വേലായുധനെ സ്നേഹിച്ച ദിവാൻ പേഷ്കാർ കല്യാണകൃഷ്ണൻെറ വേഷം കൃഷ്ണ ഭംഗിയാക്കിയിട്ടുണ്ടെന്ന് വിനയൻ കുറിച്ചു. 

വിനയന്റെ വാക്കുകൾ

പത്തൊൻപതാം നൂറ്റാണ്ടിൻെറ ഇരുപത്തി രണ്ടാമത്തെ character poster കല്യാണ കൃഷ്ണൻ എന്ന കഥാപാത്രത്തിൻേറതാണ്.. പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യകാലത്ത് തിരുവിതാംകൂറിലെ ദിവാൻ പേഷ്കാരായിരുന്നു കല്യാണ കൃഷ്ണൻ.. നടൻ കൃഷ്ണയാണ്  കല്യാണ കൃഷ്ണനായി എത്തുന്നത്.....വിദേശ രാജ്യങ്ങളിൽ ഉപരിപഠനം നടത്തി നാട്ടിൽ തിരിച്ചെത്തിയ കല്യാണകൃഷ്ണന്  തിരുവിതാംകൂറിലെ അധസ്ഥിതർ നേരിടുന്ന തീണ്ടലും തൊടീലും, അയിത്തവുമൊക്കെഅവിശ്വസനീയമായ കാര്യങ്ങളായിരുന്നു.. അതിനേക്കാളേറെ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത് ആ അധസ്ഥിതർക്കു വേണ്ടി ജീവൻ തന്നെ ബലിയർപ്പിച്ചു പോരാടിയ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന മനുഷ്യൻ ആയിരുന്നു..വലിയ ധനികനും ഏറെ ഭൂസ്വത്തുക്കളുടെ ഉടമയുമായിരുന്ന വേലായുധൻ അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാതെ.. തൻെറ സഹജീവികളുടെ ജീവിത യാതനകൾ അകറ്റാൻ വേണ്ടി നടത്തുന്ന പോരാട്ടം കല്യാണ കൃഷ്ണനെ വേലായുധൻെറ ആരാധകനാക്കി.. ഒരു വശത്ത് തൻെറ കൂടെയുള്ള അധികാരികൾ വേലായുധനെ കൊല്ലാൻ നടക്കുമ്പോഴും മനസ്സു കൊണ്ട് വേലായുധനെ സ്നേഹിച്ച ദിവാൻ പേഷ്കാർ കല്യാണകൃഷ്ണൻെറ വേഷം കൃഷ്ണ ഭംഗിയാക്കിയിട്ടുണ്ട്.. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പത്തൊൻപതാം നുറ്റാണ്ടിൽ യുവനടൻ സിജു വിൽസനാണ് വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്.. ചെമ്പൻ വിനോദ് കായംകുളം കൊച്ചുണ്ണിയേയും, അനുപ് നേനോൻ മഹാരാജാവിനേയും അവതരിപ്പിക്കുന്ന ഈ സിനിമയിൽ മലയാളത്തിലെ പ്രമുഖരായ അൻപതിലേറെ താരങ്ങൾ അണിനിരക്കുന്നു..

click me!