അനുഗ്രഹീതന്‍ ആന്റണിയ്ക്ക് കയ്യടിച്ച് വിനീത് ശ്രീനിവാസന്‍, ചിത്രം പ്രദര്‍ശനം തുടരുന്നു

Published : Apr 15, 2021, 10:25 AM IST
അനുഗ്രഹീതന്‍ ആന്റണിയ്ക്ക് കയ്യടിച്ച് വിനീത് ശ്രീനിവാസന്‍, ചിത്രം  പ്രദര്‍ശനം തുടരുന്നു

Synopsis

ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ച് പ്രിൻസ് ജോയ് ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. 

ഒരിടവേളയ്ക്കുശേഷം തിയേറ്ററുകളിലെത്തിയ സണ്ണി വെയ്ൻ ചിത്രം അനുഗ്രഹീതൻ ആന്റണിയ്ക്ക് മികച്ച പ്രതികരണം. ഹൗസ് ഫുൾ ഷോയുമായാണ് ചിത്രം മുന്നേറുന്നത്. ചിത്രം  കണ്ട വിനീത് ശ്രീനിവാസന്‍ സിനിമയ്ക്ക് കൈയ്യടിച്ചു. മനോഹരമായ ചിത്രമാണിതെന്നും അഭിനേതാക്കളെയും ക്രൂ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.  96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയ്നിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ച് പ്രിൻസ് ജോയ് ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. 

അനുഗ്രഹീതൻ ആന്റണി കണ്ടു .. മനോഹരമായ സിനിമ.. ഹൃദയം കൊണ്ട് ചെയ്ത സിനിമ.. Prince Joy, Arun Muraleedharan, Sunny Wayne,...

Posted by Vineeth Sreenivasan on Tuesday, 6 April 2021


ജിഷ്ണു സ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ്  ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

രാജേഷ് മാധവന്റെ "പെണ്ണും പൊറാട്ടും" ഐഎഫ്എഫ്‍കെയില്‍, ആദ്യ പ്രദർശനം 14ന്
പരിപാടികള്‍ ഒന്നുമില്ലേ, വെറുതെയിരിക്കുകയാണോ?; മറുപടിയുമായി അശ്വതി ശ്രീകാന്ത്