അടുത്ത വമ്പൻ ഹിറ്റോ?, വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടവരുടെ പ്രതികരണങ്ങള്‍, നിവിൻ പോളി ഷോയില്‍ പ്രണവും ധ്യാനും

Published : Apr 11, 2024, 12:40 PM ISTUpdated : Apr 11, 2024, 04:18 PM IST
അടുത്ത വമ്പൻ ഹിറ്റോ?, വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടവരുടെ പ്രതികരണങ്ങള്‍, നിവിൻ പോളി ഷോയില്‍ പ്രണവും ധ്യാനും

Synopsis

പ്രതീക്ഷകള്‍ കാത്തോ വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം?, കണ്ടവരുടെ അഭിപ്രായങ്ങള്‍.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണങ്ങളാണ് വിനിതീന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ലഭിക്കുന്നത്. മികച്ച ഒരു ഫീല്‍ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍, എല്ലാത്തരം പ്രേക്ഷകരും തൃപ്‍തിപ്പെടുത്തുന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് പ്രക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

ധ്യാൻ ശ്രീനിവാസൻ- പ്രണവ് കോമ്പോ ചിത്രത്തിന്റെ ആകര്‍ഷണമായി മാറിയിരിക്കുന്നു. ആദ്യ പകുതി മികച്ചാണ് എന്നും ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നു. നിവിൻ പോളി നിറഞ്ഞാടുന്ന ചിത്രവുമാണ്. സൗഹൃദത്തിന് പ്രധാന്യം നല്‍കിയിരിക്കുന്ന ഒരു ചിത്രവും ആണ്.

മുന്നോ നാലോ ലുക്കുകളില്‍ എന്തായാലും താനും പ്രണവ് മോഹൻലാലും ഉണ്ടാകും എന്ന് ചിത്രത്തിലെ നായകനായ ധ്യാൻ വ്യക്തമാക്കിയിരുന്നു. കൗമാരക്കാരുടെ ലുക്കില്‍ മീശയും താടിയുമില്ലാതെ ചിത്രത്തില്‍ ഞങ്ങള്‍ ഉണ്ടാകും. സിനിമയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാകും പറയുക എന്നും ധ്യാൻ ശ്രീനിവാസൻ സൂചിപ്പിച്ചിരുന്നുക്കുന്നു. പ്രമോഷണില്‍ വിനീതും ധ്യാനുമൊക്കെ വ്യക്തമാക്കിയത് ചിത്രത്തിന്റെ കാഴ്‍ചയില്‍ ശരിവയ്‍ക്കുന്നു.

പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുമ്പോള്‍ വിനീത് ശ്രീനിവാസനും വര്‍ഷങ്ങളുടെ ശേഷത്തിലുണ്ടാകും. സംഗീതം നിര്‍വഹിക്കുക അമൃത് രാംനാഥാണ്. വിനീത് ശ്രീനിവാസന്റെ ഒരു ചിത്രത്തില്‍ ആദ്യമായി പ്രണവ് മോഹൻലാല്‍ നായകനായത് ഹൃദയത്തിലായിരുന്നു. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ സ്വാഭാവികമായി വലിയ പ്രതീക്ഷകളിലാണ്. മലയാളക്കരയില്‍ വലിയ ചര്‍ച്ചയായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിന്റെ വേറിട്ട ഭാവങ്ങളായിരുന്നു ചിത്രത്തില്‍ കണ്ടത് എന്നായിരുന്നു മിക്കവരുടെയും അഭിപ്രായങ്ങള്‍. അതുകൊണ്ട് പ്രണവിന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രം പ്രഖ്യാപിച്ചപ്പോഴേ വലിയ ചര്‍ച്ചയായിരുന്നു.

Read More: എന്താണ് സംഭവിച്ചത്? വിജയ്‍യുടെ വിരമിക്കല്‍ ചിത്രത്തിന് തിരിച്ചടി, വമ്പൻമാരുടെ പിൻമാറ്റം ബാധിക്കുമോ?<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍