പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസന്റെ 'ഹൃദയം'; ചെന്നൈ ഷെഡ്യൂൾ അവസാനിച്ചു

Web Desk   | Asianet News
Published : Feb 14, 2021, 10:38 AM IST
പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസന്റെ 'ഹൃദയം'; ചെന്നൈ ഷെഡ്യൂൾ അവസാനിച്ചു

Synopsis

ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കല്ല്യാണി പ്രിയദര്‍ശന്‍ ലോക്ക്ഡൗണിന് ശേഷമാണ് ‘ഹൃദയത്തിന്റെ’ സെറ്റില്‍ ജോയിന്‍ ചെയ്തത്. 

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയത്തിന്റെ ചെന്നൈ ഷെഡ്യൂൾ അവസാനിച്ചു. വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാക്കപ്പ് വിശേഷങ്ങൾ പങ്കുവെച്ചത്. സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും കഴിഞ്ഞെന്നും ബാക്കി മാർച്ചിൽ പൂർത്തിയാക്കുമെന്നും വിനീത് പറയുന്നു.

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഹൃദയം. ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു. സെറ്റില്‍ നേരത്തെ എത്തുകയും, ഡയലോഗുകള്‍ എല്ലാം നേരത്തെ നോക്കി വ്യക്തമായി പഠിച്ച് വരുകയും ചെയ്യുമെന്നാണ് വിനീത്, പ്രണവിനെ കുറിച്ച് പറഞ്ഞത്.

ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കല്ല്യാണി പ്രിയദര്‍ശന്‍ ലോക്ക്ഡൗണിന് ശേഷമാണ് ‘ഹൃദയത്തിന്റെ’ സെറ്റില്‍ ജോയിന്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കൊവിഡ് കാരണം മാറ്റി വെച്ചിരുന്നു. അടുത്തിടെയാണ് വീണ്ടും ചിത്രീകരണം പുനരാരംഭിച്ചത്.

Day before yesterday, we finished the Chennai schedule of Hridayam.. 95% of the shoot is over now.. Waiting for the rest 5% to be shot in March!!! 😊😊

Posted by Vineeth Sreenivasan on Saturday, 13 February 2021

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ