ഷൈലജ ടീച്ചറോ രേവതിയോ; ഹോ എന്തൊരു കാസ്റ്റിംഗ്; വൈറസിന് വന്‍വരവേല്‍പ്പ്

By Web TeamFirst Published Apr 27, 2019, 1:42 PM IST
Highlights

നിപ്പ വൈറസിനെ കേരളം ഭയപ്പെട്ടതിനെയും അതിജീവിച്ചതിനെയും ആസ്പദമാക്കിയാണ് വൈറസ് നിര്‍മ്മിച്ചിരിക്കുന്നത്

ലിയ കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കും ഒടുവില്‍ ഇന്നലെയാണ് ആഷിക് അബു ചിത്രം വൈറസിന്‍റെ ട്രെയിലര്‍ പുറത്തു വന്നത്. വന്‍വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയിലടക്കം ചിത്രത്തിന്‍റെ ട്രെയിലറിന് ലഭിക്കുന്നത്. ഗംഭീര കാസ്റ്റിങ്ങാണ് ചിത്രത്തില്‍ ആഷിഖ് അബുവും ടീമും നടത്തിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം അഭിപ്രായമുയരുന്നത്.

ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറുടെ റോളിലെത്തിയ രേവതിയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഷൈലജ ടീച്ചറുടേയും, സിനിമയിലെ രേവതിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എങ്ങനെയാണ് എത്ര സാമ്യമുള്ളയാളെ കണ്ടുപിടിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.


 

റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയായി എത്തുന്നത്. നിപ്പാ വൈറസ് ബാധയുടെ സമയത്തെ കോഴിക്കോട് നിവാസികളുടെ ജീവിതവും ദൃശ്യങ്ങളില്‍ കാണാം. ചിത്രത്തിന്‍റെ ട്രെയിലര്‍  മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍റിങ്ങില്‍ ഒന്നാമതെത്തിയിട്ടുണ്ട്. കേരളത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പയെ കേരളം ഭയപ്പെട്ടതിനെയും അതിജീവിച്ചതിനെയും ആസ്പദമാക്കിയാണ് വൈറസ് നിര്‍മ്മിച്ചിരിക്കുന്നത്. നിപ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, റീമ കല്ലിങ്കല്‍ തുടങ്ങി വന്‍താരനിരയാണ് എത്തുന്നത്.
 

click me!