
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം മലയാളത്തിന്‍റെ തീയറ്ററുകള്‍ നിറച്ച സിനിമയാണ് ഹൃദയം. ഹൃദയത്തിന്‍റെ വന്‍ വിജയത്തിന് ശേഷം അടുത്തഘട്ടം ചിത്രങ്ങളുടെ ആലോചനയിലാണ് ഹൃദയത്തിന്‍റെ നിര്‍മ്മാതാവയ വിശാഖ് സുബ്രഹ്മണ്യം.
താന്‍ സിനിമ നിര്‍മ്മിക്കുന്ന ബാനറിന് കീഴില്‍ കൂടുതല്‍ ചിത്രങ്ങളുടെ പ്രഖ്യാപനം ഈ വര്‍ഷം ഉണ്ടാകും എന്നാണ് വിശാഖ് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം 2024 ല്‍ നിര്‍മ്മിക്കും എന്നാണ് വിശാഖ് പറയുന്നത്.
അതേ സമയം ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഒരു ചിത്രം ഈ വര്‍ഷം ഉണ്ടാകുമെന്നും വിശാഖ് പറയുന്നു. ഫണ്‍സ്റ്റാറ്റിക് ഫിലിംസ് ബാനറിലായിരിക്കും ധ്യാനിന്‍റെ ചിത്രം നിര്‍മ്മിക്കുക അത് 2024 ആയിരിക്കും. പത്തോളം ചിത്രങ്ങളില്‍ ധ്യാനിന് അഭിനയിക്കാനുണ്ട് ഇത് തീര്‍ന്ന ശേഷമായിരിക്കും പുതിയ സിനിമ.
ധ്യാന്‍ ചെയ്യാന്‍ പോകുന്ന ചിത്രത്തിന്‍റെ സബ്ജക്ട് ഞങ്ങള്‍ക്ക് എല്ലാം ഇഷ്ടപ്പെട്ടുവെന്നും വിശാഖ് പറയുന്നു. ഈ വര്‍ഷം ഒരു ചിത്രം ചെയ്യാനാണ് പദ്ധതി. മെറിലാന്‍റ്, ഫണ്‍സ്റ്റാറ്റിക് എന്നീ ബാനറുകളുടെ കീഴില്‍ ഒരോ ചിത്രം പ്രഖ്യാപിക്കും. എന്നാല്‍ തിരക്കിട്ട് ഇവയുണ്ടാകില്ലെന്ന് വിശാഖ് പറയുന്നു. ഇവയുടെ സ്ക്രിപ്റ്റ് ജോലികള്‍ പുരോഗമിക്കുകയാണ്. പ്രഖ്യാപനത്തിന് മൂന്ന് മാസമെങ്കിലും എടുക്കും. ഈ വര്‍ഷം പകുതിയാകുമ്പോള്‍ പ്രഖ്യാപനം ഉണ്ടാകും.
വിനീത് ശ്രീനിവാസനുമായി ചേര്‍ന്നുള്ള പ്രൊജക്ടുകള്‍ ഇനിയും ഉണ്ടാകാം എന്നാണ് വിശാഖ് പറയുന്നത്. വിനീത് ഇപ്പോള്‍ അഭിനയിക്കുന്ന തിരക്കിലാണ്. അത് കഴിഞ്ഞാന്‍ മാത്രമേ പുതിയ ചിത്രത്തെക്കുറിച്ച് ആലോചിക്കൂ. അത് കഴിഞ്ഞ് ഒത്തുവന്നാല്‍ സിനിമ നടക്കും.
പ്രണവ് ടൂറൊക്കെ കഴിഞ്ഞ് വന്നതേയുള്ളൂ. അടുത്തമാസം മുതല്‍ അവന്‍ കഥയൊക്കെ കേട്ട് തുടങ്ങും. പ്രണവിന്‍റെ ഒരു സിനിമയുടെ പ്രഖ്യാപനവും ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിശാഖ് പറയുന്നു.
പഠാനൊപ്പം 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' തിയറ്ററിലേക്ക്; റി- റിലീസിന് ഷാരൂഖ് ചിത്രം
കമിതാക്കൾക്ക് വാലന്റൈൻസ് ഡേ സമ്മാനം; പ്രണവിന്റെ 'ഹൃദയം' റി-റിലീസിന്