Laththi : പൊലീസ് വേഷത്തില്‍ വിശാല്‍, 'ലാത്തി'യുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

By Web TeamFirst Published Jul 19, 2022, 7:47 PM IST
Highlights

എ വിനോദ്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് (Laththi).

വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ലാത്തി'. എ വിനോദ്‍കുമാര്‍ ആണ് 'ലാത്തി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ എന്റര്‍ടെയ്‍നര്‍ ആയിട്ടാണ് ചിത്രം എത്തുക. ഇപ്പോഴിതാ 'ലാത്തി' എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിന് മുന്നോടിയായി  ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് (Laththi).

പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിക്കുന്നത്. തിരക്കഥ എ വിനോദ് കുമാര്‍ തന്നെയാണ്. ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

രമണയും നന്ദയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബാല ഗോപി ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. യുവ ശങ്കര് രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പിആര്‍ഒ ജോണ്‍സണ്‍.

മണിരത്‍നത്തിന് കൊവിഡ് പൊസിറ്റീവ്

സംവിധായകൻ മണിരത്‍നത്തിന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. മണിരത്‍നത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണിരത്‍നത്തിന് ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളില്ലെന്നാണ് വിവരം. മണിരത്‍നത്തിന്റേതായി 'പൊന്നിയിൻ സെല്‍വൻ' എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ സെൽവൻ'. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നിയമകുരുക്കിൽ ആയിരിക്കുകയാണ് 'പൊന്നിയിൻ സെൽവൻ'. ചോള രാജക്കൻമാരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മണിരത്നത്തിനും നടൻ വിക്രമിനും നോട്ടീസ് അയച്ചിരിക്കുകയാണ് അഭിഭാഷകൻ.

സെൽവം എന്ന് പേരുള്ള അഭിഭാഷകനാണ് ഹർജി നൽകിയിരിക്കുന്നത്. ചോള രാജാവായിരുന്ന 'ആദിത്യ കരികാലൻ' നെറ്റിയിൽ തിലകക്കുറി അണിഞ്ഞിരുന്നില്ല. പക്ഷേ വിക്രം അവതരിപ്പിക്കുന്ന ഈ കഥാപാത്രം തിലകമണിഞ്ഞ ആളാണ്. ഇത്തരം കൂട്ടിച്ചേർക്കലുകൾ ചോള രാജാക്കൻമാർക്ക് തെറ്റായ പരിവേഷമാണ് ജനങ്ങൾക്ക് നൽകുകയെന്ന് സെൽവം ഹർജിയിൽ പറയുന്നു. 

സിനിമ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടോ എന്നറിയാൻ തിയറ്റർ റിലീസിന് മുന്‍പ് പ്രത്യേക പ്രദർശനം നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. എന്നാൽ നോട്ടീസിൽ വിശദീകരണവുമയി സംവിധായകനോ വിക്രമോ രം​ഗത്തെത്തിയിട്ടില്ല. 2022 സെപ്റ്റംബർ 30- നാണ് രണ്ട് ഘട്ടമായി എത്തുന്ന 'പൊന്നിയിൻ സെൽവന്റെ' ആദ്യഭാ​ഗം റിലീസ് ചെയ്യുന്നത്. 

ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. 

Read More : ജോജു മികച്ച നടന്‍, ദുര്‍​ഗ നടി; ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു

click me!