രണ്ടില്‍ നായകനായി വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, ചിത്രത്തിന്റെ പൂജ നടന്നു

Web Desk   | Asianet News
Published : Aug 16, 2020, 09:39 AM IST
രണ്ടില്‍ നായകനായി വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, ചിത്രത്തിന്റെ പൂജ നടന്നു

Synopsis

വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന രണ്ട് എന്ന സിനിമയുടെ പൂജ നടന്നു.

മലയാളത്തിലെ യുവനിരയില്‍ ശ്രദ്ധേയനായ നടൻ വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന പുതിയ സിനിമയാണ് രണ്ട്. സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നു.

പ്രജീവ് സത്യവ്രതനാണ് ചിത്രം നിര്‍മിക്കുന്നത്. ഹെവൻലി മൂവീസിന്റെ ഓഫീസില്‍ വെച്ചാണ് പൂജ നടത്തിയത്. പ്രജീവ് സത്യവ്രതന്റെ അമ്മ പ്രകാശിനിയാണ് ആദ്യ ദീപം കൊളുത്തിയത്. വാവ എന്ന ചെറുപ്പക്കാരനായ നാട്ടുംപുറത്തുകാരനായിട്ടാണ് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ പ്രമേയം വെളിപ്പെടുത്തിയിട്ടില്ല. അന്ന രേഷ്‍മരാജൻ ആണ് ചിത്രത്തില്‍ നായികയാകുന്നത്.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു