'കുപ്പീന്ന് വന്ന ഭൂത'വുമായി റാഫി; വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ചിത്രത്തിന് ആരംഭം

Published : Aug 29, 2022, 07:17 AM ISTUpdated : Aug 29, 2022, 07:19 AM IST
'കുപ്പീന്ന് വന്ന ഭൂത'വുമായി റാഫി; വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ചിത്രത്തിന് ആരംഭം

Synopsis

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും നായകന്മാരായി 'കുപ്പീന്ന് വന്ന ഭൂതം' എന്ന പുതിയ ചിത്രമൊരുങ്ങുന്നു. റാഫിയുടെ തിരക്കഥയിൽ ഹരിദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ റാഫിയും മലയാളത്തിൻ്റെ എക്കാലത്തേയും പ്രിയ നായിക ഷീലയും മുഖ്യവേഷങ്ങളിലുണ്ട്. 

ബിജു മത്തായിയുടെ ഉടമസ്ഥതയിലുള്ള 'വൺ ഡേ ഫിലിംസ്' എന്ന ബാനർ സംവിധായകൻ ജോഷിയും, ചിത്രത്തിന്റെ ടൈറ്റിൽ മേജർ രവിയും നിർമ്മാതാവ് സാബു ചെറിയാനും ചേർന്ന് ലോഞ്ച് ചെയ്തു. പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോഷി വൺഡേ ഫിലിംസ് എന്ന ബാനർ പ്രകാശനം ചെയ്തു. തുടർന്ന് കുപ്പീന്ന് വന്ന ഭൂതം - എന്ന നാമകരണം മേജർ രവിയും, സാബു ചെറിയാനും ചേർന്നു നിർവ്വഹിച്ചു.

ചടങ്ങിനു മുന്നോടിയായി ജോഷി ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങിനു തുടക്കമിട്ടത്.തുടർന്ന് മേജർ രവി ടോമിച്ചൻ മുളകുപാടം, ജോബിനീണ്ടൂർ' റോബിൻ തിരുമല, സന്ധ്യമോഹൻ, സാബു ചെറിയാൻ, നെൽസൺ ഐപ്പ്, സന്തോഷ് പവിത്രം വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

റോബിൻ തിരുമല ,സാബു ചെറിയാൻ, ടോമിച്ചൻ മുളകുപാടം, ഷാഫി, ജിബു ജേക്കബ്, സേതു, ഭീമൻ രഘു 'രാജാസാഹിബ്, പ്രിയങ്ക, എന്നിവർ ആശംസകൾ നേർന്നു. കാൾട്ടൺ ഫിലിംസ് കരുണാകരൻ, ഈരാളി, പൊന്നമ്മ ബാബു അംബികാ മോഹൻ തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരുടെയും, അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. 

ആനക്കൊമ്പ് കേസ്: പെരുമ്പാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ; വിധി എന്താകും

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. സംഗീതം-മണികണ്ഠൻ അയ്യപ്പ. ഛായാഗ്രഹണം - രതീഷ് റാം. കലാസംവിധാനം - ജോസഫ് നെല്ലിക്കൽ. കോ-ഡയറക്ടർ - ഋഷി ഹരിദാസ്. നിർമ്മാണ നിർവ്വഹണം -ഡിക്സൻപൊടു ത്താസ്, നിർമ്മാതാവ് ബിജുവി.മത്തായി സ്വാഗതം ആശംസിച്ചു' പാലക്കാട്, കൊച്ചി, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മുറി ഹിന്ദി, ചില്‍ ആറ്റിറ്റ്യൂഡ് ! ഹിന്ദിക്കാരുടെ മനം കവർന്ന മലയാളി ഗായിക, പുതിയ സന്തോഷം പങ്കുവെച്ച് അമൃത രാജൻ
സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം 'സാംബരാല യേതിഗട്ട്' സ്പെഷ്യൽ പോസ്റ്റർ പുറത്ത്