ഏഷ്യാനെറ്റിന്‍റെ വിഷുദിന പ്രത്യേക ചലച്ചിത്രങ്ങള്‍

By Web TeamFirst Published Apr 13, 2023, 2:05 PM IST
Highlights

സമീപകാലത്ത് തിയറ്ററുകളില്‍ ആളെക്കൂട്ടിയ അപൂര്‍വ്വം മലയാളം ചിത്രങ്ങളില്‍ ഒന്നാണ് മാളികപ്പുറം

ടെലിവിഷന്‍ പ്രീമിയറുകള്‍ ഉള്‍പ്പെടെ എല്ലാത്തവണത്തെയും പോലെ വിഷുദിനം കാര്യമായി ആഘോഷിക്കാന്‍ ഒരുങ്ങിയുള്ളതാണ് ഏഷ്യാനെറ്റിന്‍റെ പ്രോഗ്രാം ചാര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍, ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു ശശിശങ്കര്‍ ഒരുക്കിയ മാളികപ്പുറം എന്നിവയാണ് വിഷുവിന് എത്തുന്ന ഏഷ്യാനെറ്റിന്‍റെ ടെലിവിഷന്‍ പ്രീമിയറുകള്‍. ഇതില്‍ എലോണ്‍ വിഷു ദിനത്തില്‍ ഉച്ച കഴി‍ഞ്ഞ് 3 നും മാളികപ്പുറം വൈകിട്ട് 6 നും ആണ്. 

ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 8.30 ന് കാണിപ്പയ്യൂർ അവതരിപ്പിക്കുന്ന ഒരു വർഷത്തെ വിഷുഫലങ്ങൾ. തുടര്‍ന്ന് രാവിലെ 9 ന് തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ജയ ജയ ജയ ജയ ഹേയുടെ പ്രദര്‍ശനം. ഉച്ചക്ക് ഒരു മണിക്ക് ലിംഗസമത്വത്തിന്റെ പുതിയ മുഖവുമായി  മാറ്റത്തിന്റെ സൗന്ദര്യം എന്ന പരിപാടി, 2 മണിക്ക് ടെലിവിഷൻ താരങ്ങളുടെ വിശേഷങ്ങളും വിഷുക്കളികളുമായി വിഷു കൈനീട്ടം എന്ന പരിപാടിയും സംപ്രേഷണം ചെയ്യും.

 

സമീപകാലത്ത് തിയറ്ററുകളില്‍ ആളെക്കൂട്ടിയ അപൂര്‍വ്വം മലയാളം ചിത്രങ്ങളില്‍ ഒന്നാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ ഭക്തിയുടെ പശ്ചാത്തലത്തിലുള്ള എന്‍റര്‍ടെയ്നര്‍ ആയിരുന്നു. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

മലയാള സിനിമയ്ക്ക് ഒട്ടേറെ വാണിജ്യ വിജയങ്ങള്‍ സമ്മാനിച്ച ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒന്നിച്ച ചിത്രമായിരുന്നു എലോണ്‍. ആശിര്‍വാദ് സിനിമാസിന്‍റെ 30-ാം ചിത്രവുമായിരുന്നു. പേര് നല്‍കുന്ന സൂചന പോലെ അഭിനേതാവ് ആയി മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ ഉള്ളത്.

ALSO READ : തിയറ്ററുകളില്‍ സൂപ്പര്‍ താരങ്ങളില്ലാത്ത വിഷു; മലയാളത്തില്‍ നിന്ന് എത്തുക ഈ 6 സിനിമകള്‍

click me!