സൂര്യ, ദി ആക്റ്റര്‍; 'വിശ്വനാഥ് ആന്‍ഡ് സണ്‍സി'ലെ സ്‍നീക്ക് പീക്ക് വീഡിയോ എത്തി

Published : Aug 21, 2026, 06:12 PM IST
Vishwanath And Sons movie Sneak Peek video

Synopsis

തമിഴ് താരം സൂര്യയുടെ പുതിയ ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

കറുപ്പ് എന്ന ചിത്രത്തിലൂടെ ഏറെക്കാലത്തെ ബോക്സ് ഓഫീസ് വരള്‍ച്ചയ്ക്ക് അവസാനം കുറിച്ചിരുന്നു തമിഴ് താരം സൂര്യ. പുതിയ ചിത്രം വിശ്വനാഥ് ആന്‍ഡ് സണ്‍സിലൂടെ അത് തുടരുകയാണ് അദ്ദേഹം. ലക്കി ഭാസ്കര്‍ അടക്കമുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമിത ബൈജുവാണ് നായിക. ഈ മാസം 14 ന് എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ചിത്രത്തിലെ മൂന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു പ്രധാന രംഗമാണ് അണിയറക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളായ സൂര്യയും മമിതയും രാധിക ശരത്‍കുമാറുമൊക്കെ ഈ രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യ, മമിത, രാധിക ശരത്കുമാർ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. സൂര്യയെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രത്തിൽ മാഡി എന്ന കഥാപാത്രമായി കയ്യടി നേടുന്ന പ്രകടനമാണ് മമിത ബൈജു നടത്തിയത്. സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തിൽ രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി എന്നിവരും വേഷമിട്ടിരിക്കുന്നു.

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തിയ വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ചിത്രമാണ്. ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്‍റെ ആദ്യ സിനിമ 'നൂൽ'; ടൈറ്റില്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ച് സിബി മലയില്‍
ആഗോളതലത്തിൽ 100 കോടി നേട്ടവുമായി അരുൺ മതേശ്വരൻ ചിത്രം 'ഡിസി'; കയ്യടി നേടി ലോകേഷും അനിരുദ്ധും വാമിഖയും