
മുംബൈ: ഫിലിം ഫെയര്‍ പുരസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ഒരു അവാര്‍ഡും സ്വീകരിക്കില്ലെന്നും ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്നിഹോത്രി. വ്യാഴാഴ്ച നടത്തിയ ട്വീറ്റിലാണ് ഈ കാര്യം വിവേക് അഗ്നിഹോത്രി വ്യക്തമാക്കിയത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത "ദി കശ്മീർ ഫയൽസ്" ചിത്രത്തിന് മികച്ച സംവിധായകനുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്.
ഫിലിം ഫെയർ അവാർഡിന്‍റെ 68-ാമത് എഡിഷനിലെ മികച്ച സംവിധായകരുടെ നോമിനേഷന്‍ പട്ടിക സംബന്ധിച്ച് ഫിലിംഫെയര്‍ പുറത്തുവിട്ട പോസ്റ്ററിൽ സംവിധായകർക്ക് പകരം നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമകളിലെ പ്രധാന അഭിനേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിവേക് അഗ്നിഹോത്രിയെ പ്രകോപിപ്പിച്ചത്.
സഞ്ജയ് ലീല ബൻസാലി, അനീസ് ബസ്മി, അയൻ മുഖർജി, സൂരജ് ബർജാത്യ, ഹർഷവർദ്ധൻ കുൽക്കർണി എന്നിവര്‍ക്കൊപ്പമാണ് വിവേക് അഗ്നിഹോത്രിയും മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചത്.
അനീതിയും, സിനിമ വിരുദ്ധവുമാണ് ഈ അവാര്‍ഡുകള്‍ അതിനാല്‍ തന്നെ ഈ നോമിനേഷന്‍ വിനയപൂർവ്വം നിരസിക്കുന്നുവെന്നാണ് വിവേക് അഗ്നിഹോത്രി ട്വിറ്ററില്‍ എഴുതിയ പോസ്റ്റില്‍ പറയുന്നത്.
"ഫിലിംഫെയറിന്‍റെ ധാരണ താരങ്ങൾക്കല്ലാതെ ആർക്കും മുഖമില്ലെന്നാണ്. ഫിലിംഫെയറിന്‍റെ മാന്യതയില്ലാത്ത ആർക്കും അവര്‍ വില നല്‍കുന്നില്ല. അതാണ് കാര്യം. അവരുടെ ലോകത്ത് സഞ്ജയ് ലീല ബൻസാലിയോ സൂരജ് ബർജാത്യയോ പോലുള്ള വലിയ സംവിധായകര്‍ക്ക് മുഖമില്ല.
ഫിലിം ഫെയർ അവാർഡ് കാരണമല്ല ഒരു സിനിമാ നിർമ്മാതാവിന്‍റെ അന്തസ്സ് ലഭിക്കുന്നത്, സംവിധായകരെ അപമാനിക്കുന്ന ഈ സംവിധാനം അവസാനിപ്പിക്കണം. ബോളിവുഡിലെ അഴിമതിക്കും ഇത്തരം അനീതികള്‍ക്കെതിരെയുമുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഞാന്‍ ഈ അവാര്‍ഡില്‍ പങ്കെടുക്കുന്നില്ലെന്നും കുറിപ്പില്‍ വിവേക് അഗ്നിഹോത്രി പറഞ്ഞു.
തിയറ്ററില്‍ കണ്ടതല്ല ഒടിടിയിലെ 'വിടുതലൈ'; 16 മിനിറ്റ് അധികമുള്ള ഡയറക്ടേഴ്സ് കട്ട്
പ്രേമത്തിന്‍റെ കാര്യത്തില്‍ നിര്‍ഭാഗ്യവനാണ് താനെന്ന് സല്‍മാന്‍ ഖാന്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ