മോദി ബയോപിക് ഏപ്രിന്‍ 12ന്; എന്താണിത്ര തിടുക്കമെന്ന് സോഷ്യല്‍ മീഡിയ

By Web TeamFirst Published Mar 16, 2019, 6:01 AM IST
Highlights

ഗുജറാത്ത്, ഉത്തരാഖണ്ഡ‍്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തികരിച്ചത്. ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി മഞ്ഞിലൂടെ നടന്ന്  മോദിയുടെ റോള്‍ അവതരിപ്പിക്കുന്ന വിവേക് ഒബ്റോയിക്ക് പരിക്ക് പറ്റിയത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. 

മുംബൈ: വിവേക് ഒബ്റോയി പ്രധാനവേഷത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത ചിത്രം പിഎം നരേന്ദ്ര മോദി എന്ന ചിത്രം ഏപ്രില്‍ 12 ന് റിലീസ് ചെയ്യും. മേരി കോം, സറബ്ജിത്ത് എന്നീ ബയോപിക്കുകള്‍ സംവിധാനം ചെയ്ത ഓമാംഗ് കുമാര്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ അവസാന പകുതി മുംബൈയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു.

ഗുജറാത്ത്, ഉത്തരാഖണ്ഡ‍്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തികരിച്ചത്. ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി മഞ്ഞിലൂടെ നടന്ന്  മോദിയുടെ റോള്‍ അവതരിപ്പിക്കുന്ന വിവേക് ഒബ്റോയിക്ക് പരിക്ക് പറ്റിയത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. മോദിയുടെ വളരെ ലളിതമായ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്.

അതേ സമയം പടം ഇത്ര പെട്ടെന്ന് ഇറക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണോ എന്ന ചോദ്യം ഉയര്‍ത്തുകയാണ് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ. ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പാണ് പടം തീയറ്ററുകളില്‍ എത്തുക. 27 ഭാഷകളില്‍ നേരത്തെ ചിത്രത്തിന്‍റെ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. ദര്‍ശന്‍ കുമാര്‍, ബൊമന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന ബഹാബ്, ബര്‍ഗ ബിസ്ത് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

click me!