ഷൈന്‍ ടോമിന്‍റെ 100-ാം ചിത്രം; 'വിവേകാനന്ദന്‍ വൈറലാണ്' ഒടിടിയില്‍, സ്ട്രീമിംഗ് ആരംഭിച്ചു

Published : Nov 06, 2024, 07:53 PM IST
ഷൈന്‍ ടോമിന്‍റെ 100-ാം ചിത്രം; 'വിവേകാനന്ദന്‍ വൈറലാണ്' ഒടിടിയില്‍, സ്ട്രീമിംഗ് ആരംഭിച്ചു

Synopsis

രചനയും സംവിധാനവും കമല്‍. ജനുവരിയില്‍ തിയറ്ററുകളിലെത്തിയ ചിത്രം

കമലിന്‍റെ രചനയിലും സംവിധാനത്തിലും ഷൈന്‍ ടോം ചാക്കോ നായകനായ വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രം ഒടിടിയില്‍ എത്തി. ഈ വര്‍ഷം ജനുവരിയില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ഷൈന്‍ ടോമിന്‍റെ കരിയറിലെ 100-ാം ചിത്രമായിരുന്നു ഇത്. രസകരമായ വഴിയിലൂടെ ആരംഭിച്ച് ഗൗരവമുള്ള ലിംഗ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണിത്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വവ്വഹിച്ചിരിക്കുന്നു. 

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ-പ്രൊഡ്യൂസേഴ്സ്‌ കമാലുദ്ധീൻ സലീം, സുരേഷ് എസ് ഏ കെ, ആര്‍ട്ട്‌ ഡയറക്ടര്‍ ഇന്ദുലാല്‍, വസ്ത്രാലങ്കാരം സമീറാ സനീഷ്, മേക്കപ്പ് പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ്‌ കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ. 

ALSO READ : ഐഎഫ്എഫ്ഐ മത്സര വിഭാഗത്തിലേക്ക് 'തണുപ്പ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക