ഈ അക്ഷരങ്ങളിലുള്ളത് ബിഗ് ബോസ് മത്സരാര്‍ഥികളുടെ പേരുകള്‍? ശാലിനി നായര്‍ പറയുന്നു

Published : Mar 11, 2023, 02:15 PM IST
ഈ അക്ഷരങ്ങളിലുള്ളത് ബിഗ് ബോസ് മത്സരാര്‍ഥികളുടെ പേരുകള്‍? ശാലിനി നായര്‍ പറയുന്നു

Synopsis

ബാറ്റില്‍ ഓഫ് ദി ഒറിജിനല്‍സ് എന്നാണ് പുതിയ സീസണ്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്

ബിഗ് ബോസ് മലയാളം അതിന്‍റെ അഞ്ചാം സീസണിലേക്ക് പ്രവേശിക്കുകയാണ്. ഉദ്ഘാടന എപ്പിസോഡിന്‍റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനം അത് ഉണ്ടാവുമെന്നാണ് വിവരം. അതേസമയം എല്ലാത്തവണത്തെയും പോലെ മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന പ്രവചനങ്ങളും സോഷ്യല്‍ മീഡിയയില്‍ കാര്യമായി ആരംഭിച്ചിട്ടുണ്ട്. യുട്യൂബര്‍മാരും തങ്ങളുടെ സാധ്യതാ ലിസ്റ്റുമായി എത്തുന്നുണ്ട്. എന്നാല്‍ ഇത്തവണ ആരൊക്കെ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയണമെങ്കില്‍ എല്ലാത്തവണത്തെയുംപോലെ ഉദ്ഘാടന എപ്പിസോഡ് വരെ കാത്തിരിക്കേണ്ടിവരും. ഉദ്ഘാടന എപ്പിസോഡിലാണ് ബിഗ് ബോസ് ഓരോ സീസണിലെയും മത്സരാര്‍ഥികളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കാറ്.

എന്നാല്‍ ബിഗ് ബോസ് ടീം അടുത്തിടെ പുറത്തിറക്കിയ പ്രൊമോയില്‍ മത്സരാര്‍ഥികള്‍ ആരൊക്കെ ഉണ്ടാവുമെന്നത് സംബന്ധിച്ച് ചില സൂചനകള്‍ ഉണ്ടെന്ന് പറയുകയാണ് കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികളില്‍ ഒരാളായ ശാലിനി നായര്‍. ബിഗ് ബോസിന്‍റെ ഇത്തവണത്തെ തീം എന്തെന്ന് പ്രഖ്യാപിച്ചുള്ളതായിരുന്നു രണ്ട് ദിവസം മുന്‍പ് പുറത്തെത്തിയ പ്രൊമോ. ബാറ്റില്‍ ഓഫ് ദി ഒറിജിനല്‍സ് എന്ന് അവതാരകനായ മോഹന്‍ലാല്‍ വിശേഷിപ്പിച്ച സീസണിന് എന്തുകൊണ്ട് അങ്ങനെ പേരിട്ടു എന്ന് വിശദീകരിക്കുന്നതായിരുന്നു പ്രൊമോ. സാമൂഹികമായ മോശം മുന്‍വിധികളെ മറികടന്ന്, സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത യുവ തലമുറയ്ക്കുള്ള ഡെഡിക്കേഷനാവും ഇത്തവണത്തെ സീസണ്‍ എന്നാണ് പ്രൊമോയിലെ സൂചന. എന്നാല്‍ ഈ പ്രൊമോയില്‍ നിന്ന് മത്സരാര്‍ഥികലുടെ പേര് കണ്ടെത്തേണ്ടവര്‍ക്ക് കണ്ടെത്താമെന്ന് ശാലിനി പറയുന്നു.

പ്രൊമോയില്‍ അവതാരകനായ മോഹന്‍ലാല്‍ എത്തുന്ന സ്ക്രീനിന്‍റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ എമ്പാടും വന്നുപോകുന്നുണ്ട്. ഇതിനകം പ്രചരിക്കപ്പെട്ടിട്ടുള്ള പേരുകളില്‍ ഉറപ്പിച്ചിട്ടുള്ള പേരുകളില്‍ പലതും ഇക്കൂട്ടത്തില്‍ നിന്ന് കണ്ടെത്താമെന്ന് ശാലിനി പറയുന്നു. എന്നാല്‍ ബിഗ് ബോസിന്‍റെ ഒരു മുന്‍ മത്സരാര്‍ഥി ആയതിനാല്‍ ആ പേരുകള്‍ തനിക്ക് വെളിപ്പെടുത്താനാവില്ലെന്നും ശാലിനി പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് ശാലിനി ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്.

ALSO READ : ഇത് അന്ന ബെന്‍ തന്നെയോ? പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ തമിഴില്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്