യുവ തിരക്കഥാകൃത്തിന്റെ പരാതി, മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ.പ്രകാശ് കോടതിയിൽ, ഇന്ന് പരിഗണിക്കും

Published : Aug 29, 2024, 05:55 AM ISTUpdated : Aug 29, 2024, 10:29 AM IST
യുവ തിരക്കഥാകൃത്തിന്റെ പരാതി, മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ.പ്രകാശ് കോടതിയിൽ, ഇന്ന് പരിഗണിക്കും

Synopsis

പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും   ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ഉണ്ട്.

തിരുവനന്തപുരം : ലൈംഗികാതിക്രമം നടത്തിയെന്ന യുവ തിരക്കഥാകൃത്തിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ.പ്രകാശ് സമർപ്പിച്ച മുൻകൂര്‍ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കോടതിയിൽ എത്തുന്ന ആദ്യ മുൻകൂർ ജാമ്യാപേക്ഷയാണിത്. വികെ പ്രകാശിനെതിരെ യുവ തിരക്കഥാകൃത്ത് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ കേസ് എടുക്കും മുമ്പേ തന്നെയാണ് വികെ പ്രകാശ് കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും   ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ഉണ്ട്.

നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തു, ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി; 7 പരാതികളിൽ ആദ്യത്തെ കേസ്

 

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ