സിംഗിള്‍ അസോസിയേഷനില്‍ നിന്നും രാജിവച്ചു ഗെയ്സ്; വ്ളോഗര്‍ ഗ്രീഷ്മ ബോസിന് വിവാഹം

Published : Apr 08, 2024, 03:46 PM IST
സിംഗിള്‍ അസോസിയേഷനില്‍ നിന്നും രാജിവച്ചു ഗെയ്സ്; വ്ളോഗര്‍ ഗ്രീഷ്മ ബോസിന് വിവാഹം

Synopsis

തന്‍റെ വീടും പരിസരവും എല്ലാം ചേര്‍ത്ത് ഗ്രീഷ്മ നടത്തുന്ന രസകരമായ ആവിഷ്കാരങ്ങള്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഗ്രീഷ്മയ്ക്ക് നേടി കൊടുത്തിരിക്കുന്നത്.

കൊച്ചി: സോഷ്യല്‍ മീഡിയ കാലത്ത് സിനിമ ടിവി താരങ്ങളെപ്പോലെ പ്രശസ്തരാണ് ഇന്‍സ്റ്റഗ്രാമിലെയും മറ്റും ക്രിയേറ്റര്‍മാര്‍. ദിവസവുമുള്ള കാര്യങ്ങള്‍ മുതല്‍ മനുഷ്യന്‍റെ വിവിധ അവസ്ഥ വരെ രസകരമായി അവതരിപ്പിക്കുന്ന ക്രിയേറ്റേര്‍സ് ഇത്തരത്തില്‍ വലിയ പ്രശസ്തി നേടുന്നുണ്ട്. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തയാണ് കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്സ്.

തന്‍റെ വീടും പരിസരവും എല്ലാം ചേര്‍ത്ത് ഗ്രീഷ്മ നടത്തുന്ന രസകരമായ ആവിഷ്കാരങ്ങള്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഗ്രീഷ്മയ്ക്ക് നേടി കൊടുത്തിരിക്കുന്നത്. ഒപ്പം സിംഗിള്‍ ആള്‍ക്കാരുടെ പ്രയാസങ്ങള്‍ പലപ്പോഴും ഗ്രീഷ്മ ആവിഷ്കരിക്കാറുണ്ട്. ഇതിനാല്‍ തന്നെ ഇന്‍സ്റ്റയിലെ 'സിംഗിള്‍ പസങ്കളുടെ' ഇഷ്ട വ്ളോഗറായിരുന്നു ഗ്രീഷ്മ. എന്നാല്‍ താന്‍ ഓള്‍ കേരള സിംഗിള്‍ അസോസിയേഷനില്‍ നിന്നും രാജിവച്ചു എന്നാണ് പുതിയ പോസ്റ്റില്‍ ഗ്രീഷ്മ പറയുന്നത്. 

അതേ ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. സിനിമ പ്രവര്‍ത്തകനായ അഖില്‍ വൈദ്യരാണ് ഗ്രീഷ്മയുടെ വരന്‍. അടുത്തിടെ  ഗ്രീഷ്മ അഖിലിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പെണ്ണുകാണാന്‍ വന്നത് അടക്കം പുതിയ റീല്‍ ഗ്രീഷ്മ ഇട്ടിരുന്നു. ഇതിന്‍റെ ക്യാപ്ഷന്‍ തന്നെ ഓള്‍ കേരള സിംഗിള്‍ അസോസിയേഷനില്‍ നിന്നും രാജിവച്ചു എന്നായിരുന്നു.  എന്ത്യേ എന്നെ കെട്ടിക്കാൻ നടന്നോരോക്കെ എന്ത്യേ എന്ന ക്യാപ്ഷനോടെ അഖിലിനൊപ്പമുള്ള ചിത്രവും ഗ്രീഷ്മ ഇട്ടിരുന്നു. 

 "കോമഡിയൊക്കെ ചെയ്യുന്ന ചേച്ചി" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗ്രീഷ്മയുടെ പുതിയ ജീവിത പ്രഖ്യാപനത്തിന് ആശംസകള്‍‍ നേര്‍ന്ന് നിരവധിപ്പേര്‍ എത്തുന്നുണ്ട് പോസ്റ്റിന് അടിയില്‍. പലരും പുതിയ ജോഡിയെ അഭിനന്ദിക്കുകയും ജീവിത ആശംസകള്‍ നേരുന്നുമുണ്ട്. 

അടുത്തിടെ ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ അമല ഷാജിയുടെ അമ്മ ഗ്രീഷ്മ ബോസിനെ അധിക്ഷേപിച്ച് രംഗത്തെത്തിയതാണ് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇതിന് ഗ്രീഷ്മ നല്‍കിയ മറുപടിയും കൈയ്യടി നേടിയിരുന്നു. 

ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തില്‍ 'ഇടീം മിന്നലും' എത്തുന്നു

നെഗറ്റീവ് ചെയ്യാൻ തന്നെയാണ് താല്പര്യം തുറന്ന് പറഞ്ഞ് നടി ആദ്ര

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം