ഗുരുവായൂർ അമ്പലനടയിൽ, വാഴ ടീം വീണ്ടും ഒന്നിക്കുന്ന "വ്യസനസമ്മേതം ബന്ധുമിത്രാദികൾ"

Published : Nov 15, 2024, 05:53 PM IST
ഗുരുവായൂർ അമ്പലനടയിൽ, വാഴ ടീം വീണ്ടും ഒന്നിക്കുന്ന "വ്യസനസമ്മേതം ബന്ധുമിത്രാദികൾ"

Synopsis

അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "വ്യസനസമ്മേതം ബന്ധുമിത്രാദികൾ" ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

കൊച്ചി: അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി മാർക്കോസ്, മല്ലിക സുകുമാരൻ എന്നീവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "വ്യസനസമ്മേതം ബന്ധുമിത്രാദികൾ" എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

'വാഴ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസിന്റെയും, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസിന്റെയും ബാനറുകളിൽ വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നു നിർമ്മിക്കുന്ന സിനിമയാണ് 'വ്യസനസമ്മേതം ബന്ധുമിത്രാദികൾ'.  

ഛായാഗ്രഹണം: റഹീം അബൂബക്കർ, സംഗീതം അങ്കിത് മേനോൻ, ക്രീയേറ്റീവ് ഡയറക്ടർ: വിപിൻ ദാസ്, കോസ്റ്യൂംസ്: അശ്വതി ജയകുമാർ, എഡിറ്റർ: ജോൺ കുട്ടി, സൗണ്ട് ഡിസൈൻ: അരുൺ എസ്‍  മണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള.  പ്രൊമോഷൻ കൺസൽട്ടന്റ് - വിപിൻ കുമാർ.വി, പി ആർ ഒ: എ. എസ്. ദിനേശ്.

മറ്റൊരു നായകന് രണ്ടാം ഭാഗം എടുക്കാന്‍ വിട്ടുകൊടുക്കുമോ അക്ഷയ് കുമാര്‍ ആ ചിത്രം; ബോളിവുഡില്‍ ആകാംക്ഷ !

പ്രതീക്ഷയുടെ അമിത ഭാരങ്ങളില്ലാതെ എത്തി തീയറ്ററില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു  WBTS പ്രൊഡക്ഷൻസിന്‍റെ വാഴ എന്ന സിനിമ. ആനന്ദ് മേനന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ഓഗസ്റ്റ് 15 ന് ആയിരുന്നു. ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകന്‍ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തിയത്. 

ഏറ്റവും പ്രതിഫലമുള്ള സീരിയല്‍ നടി; ഭര്‍ത്താവിന്‍റെ ആദ്യ മകള്‍ക്കെതിരെ 50 കോടിയുടെ മനനഷ്ടക്കേസ് നല്‍കി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'അരൂപി' ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി
അഷ്കര്‍ സൗദാനൊപ്പം കൈലാഷ്, രാഹുല്‍ മാധവ്; 'ഇനിയും' ഫസ്റ്റ് ലുക്ക് എത്തി